
റിയോ ഒളിംപിക്‌സ് തരംഗമായി മാറുകയാണ്. നീന്തല്‍ക്കുളത്തിലും ട്രാക്കിലുമൊക്കെ താരങ്ങള്‍ മികവ് കാട്ടുമ്പോള്‍ കായികപ്രേമികള്‍ ശരിക്കും ആവേശത്തിലാണ്. ഇവിടെയിതാ, ഒളിംപിക്‌സില്‍ മല്‍സരിക്കുന്ന ഹോട്ട് വനിതാ താരങ്ങളെ പരിചയപ്പെടാം. പ്രമുഖ സോഷ്യല്‍ മീഡിയ ശൃംഖലായായ റെഡിറ്റാണ് ഏറ്റവും ഹോട്ടായ 10 വനിതാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
1, ഡാര്യ ക്ലിഷിന-
സഹതാരങ്ങള്‍ മരുന്നടിയുടെ പേരില്‍ വിലക്ക് നേരിടുമ്പോള്‍ റിയോയിലെത്തിയ റഷ്യന്‍ അത്‌ലറ്റുകളില്‍ പ്രമുഖയാണ് ഡാര്യ ക്ലിഷിന. ലോംഗ് ജംപില്‍ റഷ്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ക്ലിഷിന. ഗ്ലാമര്‍ താരമായ ക്ലിഷിനയോട് പ്രണയാഭ്യര്‍ത്ഥനയുമായി ചെറുപ്പക്കാര്‍ ഒപ്പമുണ്ട്.
2, റോസല്ല ഫിയമിന്‍ഗോ-
ഇറ്റാലിയന്‍ വാള്‍പയറ്റ് താരം റോസല്ല ഫിയമിന്‍ഗോയെ കാണാനും ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കുന്നത് സൗന്ദര്യത്തില്‍ മതിമറന്നുതന്നെയാണ്.
3, അമിന കജ്താസ്-
ബോസ്‌നിയന്‍ നീന്തല്‍ താരമായ അമിന കജ്താസ് റിയോയില്‍ ഏറ്റവും ആകര്‍ഷകത്വമുള്ള സുന്ദരിയാണ്.
4, ഷെലിന സഡോര്‍സ്‌കി-
കനേഡിയന്‍ ഫുട്ബോള്‍ താരമായ ഷെലിനയ്‌ക്ക് പക്ഷേ ഗ്ലാമറിനേക്കാള്‍ പ്രധാനം കാല്‍പ്പന്തുകളി തന്നെയാണ്. ആരാധകരില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഷെലിന ഇഷ്‌ടപ്പെടുന്നതെങ്കിലും, പലപ്പോഴും അതിന് സാധിക്കാറില്ലെന്ന് മാത്രം.
5, അനോക് വെര്‍ജ്-ഡെപ്ര്‍-
സ്വിസ്റ്റര്‍ലന്‍ഡിന്റെ ബീച്ച് വോളി താരമാണ് അനോക് വെര്‍ജ്. റിയോയില്‍ അനോകിന് ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ചും ഗ്ലാമര്‍ ഇനമായ ബീച്ച് വോളിബോള്‍ കാണാനെത്തുന്ന കാണികളെയും ആകര്‍ഷിക്കുന്നത് അനോകിന്റെ സൗന്ദര്യമാണ്.
6, കാസിഡി കുക്ക്-
ഡൈവിംഗില്‍ അമേരിക്കയുടെ പ്രതീക്ഷയാണ് കാസിഡി കുക്ക് എന്ന ഇരുപത്തിയൊന്നുകാരി. റിയോയില്‍ ഏറെ ആരാധകരുള്ള സൗന്ദര്യത്തിന് ഉടമയായ കാസിഡി, അറിയപ്പെടുന്ന ഒരു മൃഗസ്‌നേഹി കൂടിയാണ്.
7, അന്റോണിയ സാന്‍ട്രിക്-
ക്രൊയേഷ്യന‍് ബാസ്‌ക്കറ്റ് ബോള്‍ താരമായ അന്റോണിയ സാന്‍ട്രിക് എന്ന ഇരുപത്തിയെട്ടുകാരി, കളിക്കളത്തില്‍ വേഗം കൊണ്ട് വിസ്‌മയം തീര്‍ക്കുന്ന താരമാണ്. പന്തുമായി ബാസ്‌ക്കറ്റിലേക്ക് അതിവേഗം അന്റോണിയ ഓടിയെത്തുമ്പോള്‍, ആരാധകരുടെ കണ്ണുകളും അവരെ വിടാതെ പിന്തുടരുന്നുണ്ട്.
8, എലന്‍ ഹൂഗ്-
വനിതാ ഹോക്കിയില്‍ സ്വര്‍ണം എന്നൊരൊറ്റ ലക്ഷ്യവുമായി റിയോയിലെത്തിയതാണ് ഈ ഡച്ച് സുന്ദരി. ഹോക്കിയില്‍ ഹോളണ്ടിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഹുഗ് എന്ന മുപ്പതുകാരി റിയോയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതാ താരങ്ങളില്‍ ഒരാളാണ്.
9, പറസ്‌കെവി പാപാക്രിസ്‌തോ-
ട്രിപ്പിള്‍ ജംപിലും ലോങ് ജംപിലും ഗ്രീസിന്റെ പ്രതീക്ഷയാണ് പറസ്‌കെവി പാപാക്രിസ്‌തോ എന്ന ഇരുപത്തിയേഴുകാരി. ഒളിംപിക്‌സിനും രണ്ടാഴ്‌ച മുന്നേ റിയോയിലെത്തിയ പറസ്‌കെവി പാപാക്രിസ്‌തോ അവിടുത്തെ തെരുവിലും ബീച്ചിലുമൊക്കെ കറങ്ങിനടന്നു ഒളിംപിക്‌സ് ആവേശം ശരിക്കും ആസ്വദിക്കുകയാണ്. പപ്പരാസി ജേര്‍ണലിസ്റ്റുകള്‍ അവരെ വിടാതെ പിന്തുടരുന്നുണ്ട്.
10, അമേലി ലുവല്‍-
നോര്‍വേയ്‌ക്കുവേണ്ടി ഹര്‍ഡില്‍സില്‍ മല്‍സരിക്കുന്ന അമേലി എന്ന ഇരുപത്തിരണ്ടുകാരി ജന്മംകൊണ്ട് പക്ഷെ ഡെന്‍മാര്‍ക്കുകാരിയാണ്. എന്നാല്‍ താന്‍ പഠിച്ചുവളര്‍ന്ന നോര്‍വേയ്‌ക്കുവേണ്ടി മല്‍സരിക്കാനാണ് അമേലി റിയോയില്‍ എത്തിയിരിക്കുന്നത്. റിയോയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതാ അത്‌ലറ്റുകളില്‍ പ്രമുഖയാണ് അമേലി.