
പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!
ഒളിമ്പിക്സ് സംഘത്തില്‍ ഉള്‍പ്പെടുന്നത് അവസാന നിമിഷം. മറ്റൊരു താരത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരന്റെ വേഷം. ഷൂ സ്പോണ്‍സറായ അഡിഡാസിന്റെ പക്കല്‍ പകരക്കാരന് പാകമായ ഷൂസില്ല. പക്ഷേ പകരക്കാനായി എത്തിയ, എത്യോപ്യയുടെ അബീബെ ബിക്കിലയ്ക്ക് അതൊന്നും പ്രശ്നമില്ലായിരുന്നു. അബീബെ നഗ്നപാദനായി ട്രാക്കില്‍ കുതിച്ചുപാഞ്ഞു. ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ആഫ്രിക്കനാകുകയായിരുന്നു അബീബെ ബിക്കില.
റോമില്‍ 1960ല്‍ നടന്ന ഒളിമ്പിക്സിലാണ് അബീബെ മാരത്തോണില്‍ സുവര്‍ണനേട്ടം കൊയ്തത്. 1964ല്‍ ടോക്കിയോയില്‍ നടന്ന ഒളിമ്പിക്സിലും അബീബെ സ്വര്‍ണം നേടി. രണ്ട് തവണ ഒളിമ്പിക്സ് മാരത്തോണില്‍ സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റുമായി അബീബെ.
മാരത്തോണ്‍ ഓട്ടത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് അബീബെ വിലയിരുത്തപ്പെടുന്നത്.