ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

By Honey R KFirst Published Aug 2, 2016, 12:33 PM IST
Highlights

ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

 

ഒളിമ്പിക്സില്‍ നീന്തല്‍ക്കുളത്തിലെ രാജാവാണ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ്. ബെയിജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണം നേടി റെക്കോര്‍ഡിട്ട താരം. എന്നാല്‍ വനിതാ താരങ്ങളുടെ കൂട്ടത്തില്‍ രാഞ്ജിപ്പട്ടം ആര്‍ക്കു നല്‍കും? നിലവില്‍ ആ പട്ടം സ്വന്തമാക്കാന്‍ മത്സരിക്കുന്നത് അമേരിക്കയുടെ തന്നെ  മിസ്സി ഫ്രാങ്ക്ലിനാണ്. മിസ്സി ദ മിസൈല്‍ എന്ന വിളിപ്പേരുള്ള മിസ്സി ഫ്രാങ്ക്ലിന്‍ ഫീമെയില്‍ ഫെല്‍‌പ്സ് എന്ന വിശേഷണവുമായിട്ടാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ നീന്താനെത്തിയത്. ആരാധകരെ ഒട്ടും നിരാശരാക്കാതെ നീന്തല്‍‌ക്കുളത്തില്‍ സ്വര്‍ണ്ണക്കൊയ്‍ത്തും നടത്തി മിസ്സി ഫ്രാങ്ക്ലിന്‍.

പതിനേഴാം വയസ്സില്‍ പങ്കെടുത്ത ആദ്യ ഒളിമ്പിക്സില്‍ തന്നെ അഞ്ച് മെഡലുകളാണ് മിസ്സി ഫ്രാങ്ക്ലിന്‍ സ്വന്തമാക്കിയത്.  ഇതില്‍ നാലെണ്ണവും സ്വര്‍ണ്ണ മെഡലുകളാണ്. 200 മീറ്റര്‍ ബാക്സ്ട്രോക്കില്‍ ലോക റെക്കോര്‍ഡിനും ഉടമയാണ് മിസ്സി ഫ്രാങ്ക്ലിന്‍. 100 മീറ്റര്‍ ബാക്സ്ട്രോക്കില്‍ അമേരിക്കന്‍ റെക്കോര്‍ഡും മിസ്സി ഫ്രാങ്ക്ലിന്റെ പേരിലാണ്. പ്രതീക്ഷിക്കാം, റിയോ ഒളിമ്പിക്സിലും മിസ്സി ഫ്രാങ്ക്ലിന്‍ വിസ്‍മയക്കുതിപ്പ് നടത്തുമെന്ന്.

click me!