ഒളിമ്പിക്സിലുണ്ട് പോളിയോയെ കീഴടക്കിയ ഒരു ‘മനുഷ്യ തവള’!

By Honey R KFirst Published Jul 16, 2016, 6:13 AM IST
Highlights

ഒളിമ്പിക്സിലുണ്ട് പോളിയോയെ കീഴടക്കിയ ഒരു ‘മനുഷ്യ തവള’!

ചെറുപ്പത്തില്‍ പോളിയോ ആയിരുന്നു റേ ഇവ്‌റിയുടെ എതിരാളി. വീല്‍ ചെയറില്‍ ആയിരുന്നു കുറച്ചുകാലം ഇ‌വ്‌റി. തളരാന്‍ തയ്യാറായിരുന്നില്ല ഇവ്‌റി. സ്വന്തമായി പരിശീലനങ്ങള്‍ നടത്തി പോളിയോയെ അതിജീവിച്ചു. പിന്നീട് കായികക്കുതിപ്പ് നടത്തി ഒളിമ്പിക്സില്‍ വീരേതിഹാസം കുറിച്ച ജീവിതമാണ് ഇവ്‌റിയുടേത്. പത്ത് ഒളിമ്പിക്സ് മെഡലുകളാണ് അമേരിക്കയുടെ ഇവ്‌റി സ്വന്തമാ‍ക്കിയിട്ടുള്ളത്. ഹൈജമ്പിലും ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലുമായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇ‌വ്‌റി നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

ഇ‌വ്‌റി 1900-ലായിരുന്നു ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്തത്. പാരീസില്‍ നടന്ന ഈ ഒളിമ്പിക്സില്‍ ഒരു ദിവസം തന്നെ മൂന്ന് വിഭാഗങ്ങളിലാണ് ഇവ്‌റി ഒന്നാമതെത്തിയത്. 1904 ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണം നേടി. 1908 ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണമെഡലുകള്‍ നേടാന്‍ ഇവ്‌റിക്കാ‍യി. 1906ല്‍ ഏതന്‍‌സില്‍ നടന്ന ഇടക്കാല ഒളിമ്പിക്സിലും ഇ‌വ്‌റി രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി. ഈ ഒളിമ്പിക്സിന് ഔദ്യോഗിക അംഗീകാരമില്ല.

നിന്നുകൊണ്ട് ചാടി സ്വര്‍ണനേട്ടങ്ങള്‍ സ്വന്തമാക്കിയ ഇവ്‌റിയെ ‘മനുഷ്യ തവള’ എന്നായിരുന്നു കായികലോകം വിശേഷിപ്പിച്ചിരുന്നത്.

 

കൂടുതല്‍ വായനയ്‍ക്ക്

ബ്രിട്ടനില്‍ ചരിത്രമെഴുതിയ 'പറക്കുംവീട്ടമ്മ'

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട് -10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നുര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!
ഒളിമ്പിക്സ്: തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുന്നേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്‍ത്തലും ഒളിമ്പിക്സില്‍

ഒളിമ്പിക്സില്‍ നഗ്നനായി ഓടി വിജയിയായ താരം!

ഒളിമ്പിക്സില്‍ സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനവുമില്ല!

ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം!

click me!