
ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഗോള്‍കീപ്പര്‍മാരെ എടുത്തില്‍ അതില്‍ ഒരാള്‍ ശ്രീജേഷ് ആയിരിക്കുമെന്നാണ് പ്രശസ്‌ത ഡച്ച് ഹോക്കി ഇതിഹാസം ജാപ് സ്റ്റോക്ക്‌മാന്‍ പറഞ്ഞത്. ശ്രീജേഷിന്റെ മികവിന് അതിലും വലിയൊരു തെളിവ് വേറെ വേണ്ട. ആ മികവ് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ നായകപദവിയില്‍ വരെ ശ്രീജേഷിനെ എത്തിച്ചത്. ഹോക്കിയിലെ പ്രതാപം വീണ്ടെടുക്കാന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഗോള്‍വലയം കാക്കുന്ന വന്‍മതിലാണ് ശ്രീജേഷ്. 36 വര്‍ഷത്തോളം എത്തിനില്‍ക്കുന്ന മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സംഘം റിയോയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ കടുത്ത എതിരാളികളെ നേരിടുമ്പോള്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം തന്നെയാകും ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാകുക. അടുത്തിടെ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ വെള്ളിമെഡല്‍ നേടാനായതാണ് ഇന്ത്യന്‍ ടീമിന്റെയും ശ്രീജേഷിന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. 1980ന് ശേഷം ഇതാദ്യമായി ഒളിംപിക്‌സ് മെഡല്‍ നേടുന്ന ഇന്ത്യന്‍ നായകനാകാന്‍ പി ആര്‍ ശ്രീജേഷ് എന്ന മലയാളിക്കു സാധിക്കുമോ? മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, പ്രാര്‍ത്ഥനാനിര്‍ഭരമായി...