മെഡലുറപ്പിച്ച് സിന്ധു ഒളിംപിക് ബാഡ്‍മിന്റണിന്റെ ഫൈനലില്‍

By Web DeskFirst Published Aug 18, 2016, 10:29 AM IST
Highlights

ഒളിംപിക് ബാഡ്‍മിന്‍റണില്‍ പി വി സിന്ധു മെഡലുറപ്പിച്ചു. പി വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിംപിക് ബാഡ്‍മിന്റണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.


സെമിഫൈനലില്‍ ജപ്പാന്‍റെ ഒകുഹാരയെയാണ് സിന്ധു തോല്‍പിച്ചത് .  നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21- 19, 21-10) ആണ് സിന്ധുവിന്‍റെ ജയം . ഫൈനലില്‍ ലോക ഒന്നാം നന്പര്‍ താരം കരോലിന മാരിനെയാണ് സിന്ധു നേരിടുക . നാളെ വൈകിട്ട് 7:30നാണ് ഫൈനല്‍ .

click me!