പേസ്-ബൊപ്പണ്ണ സഖ്യം പുറത്ത്; ടേബിള്‍ ടെന്നീസിലും തോല്‍വി

Web Desk |  
Published : Aug 06, 2016, 05:15 PM ISTUpdated : Oct 04, 2018, 06:15 PM IST
പേസ്-ബൊപ്പണ്ണ സഖ്യം പുറത്ത്; ടേബിള്‍ ടെന്നീസിലും തോല്‍വി

Synopsis

റിയോ ഡി ജനീറോ: ഇന്ത്യയ്‌ക്ക് ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ടെന്നിസ് ഡബിള്‍സില്‍ പെയ്‌സ് - ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യറൗണ്ടില്‍ പോളണ്ട് സഖ്യത്തിനെതിരെയാണ് പേസും ബൊപ്പണ്ണയും തോറ്റുപുറത്തായത്. സ്‌കോര്‍- 6-4, 7-6. ലുകാസ് കുബോട്ട് - മാര്‍സിന്‍ മറ്റ്‌സ്‌കോവ്‌സ്‌കി സഖ്യമാണ് പേസ് - ബൊപ്പണ്ണ സഖ്യത്തെ കെട്ടുകെട്ടിച്ചത്. ആദ്യ സെറ്റ് എളുപ്പത്തില്‍ അടിയറവ് വെച്ച് പേസും ബൊപ്പണ്ണയും രണ്ടാം സെറ്റില്‍ പൊരുതി നോക്കിയെങ്കിലും, കളി കൈവിട്ടുപോകുകയായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പേസിന് അവസരമൊരുങ്ങിയത്. പങ്കാളിയായി പേസ് വേണ്ടെന്ന നിലപാടിലായിരുന്നു ബൊപ്പണ്ണ. എന്നാല്‍ അവസാനം നറുക്ക് വീണ പേസ് റിയോയിലേക്ക് തിരിച്ചു. ചരിത്രം സൃഷ്‌ടിച്ച് ആറാമത്തെ ഒളിംപിക്‌സിനെത്തിയ പേസിന് പക്ഷെ കളിക്കളത്തില്‍ നിരാശയായിരുന്നു ഫലം. ബൊപ്പണ്ണയുമായി ഒത്തിണക്കത്തോടെ കളിക്കാന്‍ പേസിന് സാധിച്ചതുമില്ല.

ടേബിള്‍ ടെന്നീസിലും ഇന്ത്യയ്‌ക്ക് തോല്‍വി

ടേബിള്‍ ടെന്നീസ് വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ മൗമ ദാസ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഡാനിയേല മൊണ്ടെയ്‌റോ ഡോഡിയനോടാണ് മൗമ ദാസ് തോറ്റത്. സ്‌കോര്‍- 2-11, 7-11, 7-11, 3-11. മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍