ചരിത്രമെഴുതി ഫെല്‍പ്‌സ്; ഇരുപത്തിയൊന്നാം സ്വര്‍ണം

Web Desk |  
Published : Aug 10, 2016, 04:25 AM ISTUpdated : Oct 05, 2018, 03:53 AM IST
ചരിത്രമെഴുതി ഫെല്‍പ്‌സ്; ഇരുപത്തിയൊന്നാം സ്വര്‍ണം

Synopsis

റിയോ ഡി ജനീറോ: ഒളിംപിക്‌സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്‌സ്. സ്വര്‍ണ്ണനേട്ടം 21 ആയി. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 4x200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് സ്വര്‍ണ്ണം നേടി. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്.

നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. റിയോയില്‍ മൂന്നാമത്തെ സ്വര്‍ണ്ണം മുങ്ങിയെടുത്തിരിക്കുന്നു. ഒളിംപിക് കരിയറില്‍ ഫെല്‍പ്‌സിന്റെ ഇരുപത്തിയൊന്നാം സ്വര്‍ണ്ണമാണിത്.

ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ സകായിക്കാണ്. സമയം 1 മിനിറ്റ് 53.4 സെക്കന്റ്. ഹംഗറിയുടെ താരത്തിനാണ് വെങ്കലം.

തൊട്ടുപിന്നാലെയായിരുന്നു 4x200 മീറ്റര്‍ മെഡ്‌ലെയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വന്തമാക്കി. ഏഴു മിനിറ്റ് കൊണ്ടാണ് അമേരിക്കന്‍ ടീം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ബ്രിട്ടന്‍ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. റിയോയില്‍ ഫെല്‍പ്‌സിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്. നേരത്തെ നേരത്തെ 4 X 100 മീറ്റര്‍ റിലേയിലും ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍