ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ: ഹീന സിദ്ധു പുറത്ത്

Published : Aug 07, 2016, 01:33 PM ISTUpdated : Oct 05, 2018, 01:07 AM IST
ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ: ഹീന സിദ്ധു പുറത്ത്

Synopsis

റിയോ ഡി ജനീറോ: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഹീന സിദ്ധു ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. 44 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ പതിനാലാമതായാണ് ഹീന ഫിനിഷ് ചെയ്തത്.

നാലു റൗണ്ടുകളില്‍ ആകെ 380 പോയന്റ് മാത്രമെ ഹീനയ്ക്ക് നേടാനായുള്ളു. 94, 95, 96, 95 എന്നിങ്ങനെയായിരുന്നു ഹീനയുടെ സ്കോര്‍. 390 പോയന്റ് നേടിയ റഷ്യയുടെ വിറ്റാലിന ബാറ്റ്സാരാഷ്കിന ആണ് ഒന്നാം സ്ഥാനക്കാരിയായി ഫൈനലിലെത്തിയത്. 387 പോയന്റുമായി റഷ്യയുടെ തന്നെ എകറ്റരീന കുറുഷ്നോവ രണ്ടാം സ്ഥാനത്തെത്തി. 387 പോയന്റുമായി ഗ്രീസിന്റെ അന്നാ കൊറാക്കായ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഷൂട്ടിംഗ് ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുള്ള ഹീന റിയോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍