സാനിയ മിര്‍സ പൊട്ടിക്കരഞ്ഞു

Web Desk |  
Published : Aug 14, 2016, 06:11 PM ISTUpdated : Oct 05, 2018, 03:33 AM IST
സാനിയ മിര്‍സ പൊട്ടിക്കരഞ്ഞു

Synopsis

റിയോ ഡി ജനീറോ: വെങ്കല മെഡല്‍ നിര്‍ണയ മല്‍സരത്തിലെ തോല്‍വിക്കു ശേഷം സാനിയ മിര്‍സ പൊട്ടിക്കരഞ്ഞു. മിക്‌സഡ് ഡബിള്‍സില്‍ വെങ്കല മെഡല്‍ നിര്‍ണയ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപനാക് - ലൂസി ഹ്രാഡെക്ക സഖ്യത്തോട് തോറ്റതോടെ സാനിയ മിര്‍സ പൊട്ടിക്കരഞ്ഞത്. കഴിഞ്ഞദിവസം സെമിയില്‍ വീനസ് വില്യംസ് സഖ്യത്തോട് തോറ്റതോടെയാണ് വെങ്കല മെഡല്‍ നിര്‍ണയ മല്‍സരത്തില്‍ സാനിയയും ബൊപ്പണ്ണയും കളിക്കാന്‍ ഇറങ്ങിയത്. വീനസ് സഖ്യത്തിനെതിരായ തോല്‍വി താങ്ങാവുന്നതില്‍ അപ്പുറമാണെന്ന് സാനിയ പറഞ്ഞിരുന്നു. ഹൃദയഭേദകമായ തോല്‍വിയാണിതെന്നും, ഇതില്‍നിന്ന് മാനസികമായി തിരിച്ചുവരാന്‍ ഏറെ സമയമെടുക്കുമെന്നും മല്‍സര ശേഷം സാനിയ മിര്‍സ പറഞ്ഞു.

1-6, 5-7 എന്ന സ്‌കോറിനാണ് സാനിയയും ബൊപ്പണ്ണയും വെങ്കല മെഡല്‍ നിര്‍ണയ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക് സഖ്യത്തോട് തോറ്റത്.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍