ശ്രീകാന്തും പി വി സിന്ധുവും പ്രീ-ക്വാര്‍ട്ടറില്‍

Web Desk |  
Published : Aug 14, 2016, 05:37 PM ISTUpdated : Oct 05, 2018, 01:21 AM IST
ശ്രീകാന്തും പി വി സിന്ധുവും പ്രീ-ക്വാര്‍ട്ടറില്‍

Synopsis

റിയോ ഡി ജനീറോ: മുന്‍നിര താരമായ സൈന നെഹ്‌വാള്‍ കൂടി പുറത്തായതോടെ ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ പ്രതീക്ഷ ശ്രീകാന്തിലും പി വി സിന്ധുവിലും മാത്രമായി ഒതുങ്ങി. ഇന്നു നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ ജയിച്ച ഇരുവരും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ വിഭാഗം മല്‍സരത്തില്‍ സ്വീഡീഷ് താരം ഹെന്‍റി ഹര്‍സ്‌കെയ്‌നനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കിഡംബി ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-6, 21-18. ആദ്യ സെറ്റ് അനായാസം നേടിയ ശ്രീകാന്തിന് പക്ഷെ രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളിയാണ് സ്വീഡീഷ് താരം ഉയര്‍ത്തിയത്.

മൂന്നു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പി വി സിന്ധുവിന്റെ വിജയം. കാനഡയുടെ ലി മിഷേലിനെതിരെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു ജയിച്ചത്. സ്‌കോര്‍: 19-21, 21-15, 21-17. ആദ്യ സെറ്റ് നഷ്‌ടമായെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ശക്തമായി തിരിച്ചുവന്നാണ് സിന്ധു മല്‍സരം സ്വന്തമാക്കിയത്.

റിയോ ഒളിംപിക്‌സ് ബാഡ്‌മിന്റണില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്താകുന്നതു കണ്ടുകൊണ്ടാണ് ഇന്ന് കളിത്തട്ടുണര്‍ന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉക്രൈന്‍ താരം മരിയ യൂലിറ്റിനയോടാണ് സൈന തോറ്റത്. സ്‌കോര്‍- 18-21, 19-21. ലോക റാങ്കിംഗില്‍ അറുപത്തിയൊന്നാം സ്ഥാനക്കാരിയായ യൂലിറ്റിനയോടേറ്റ തോല്‍വി സൈനയെ സംബന്ധിച്ചിടത്തോളം ശരിക്കും ഞെട്ടിക്കുന്നതാണ്.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍