സിമോണ ബെല്‍സിന് ചരിത്രനേട്ടം; ജിംനാസ്റ്റിക്കില്‍ നാലു സ്വര്‍ണം

By Web DeskFirst Published Aug 17, 2016, 1:23 AM IST
Highlights

റിയോ ഡി ജനീറോ: ഒളിംപിക് ജിംനാസ്റ്റിക്‌സില്‍ നാല് സ്വര്‍ണമെഡല്‍ നേടിയ താരമെന്ന അപൂര്‍വ്വ ബഹുമതി അമേരിക്കയുടെ സിമോണ്‍ ബൈല്‍സിന് സ്വന്തം. 1968ന് ശേഷം ഇതാദ്യമായാണ് ഒരു വനിത ജിംനാസ്റ്റ് ഒരു ഒളിംപിക്‌സില്‍ നാല് സ്വര്‍ണം നേടുന്നത്.

ജിംനാസ്റ്റിക്‌സിലെ വണ്ടര്‍ ഗേളെന്നാണ് അമേരിക്കയുടെ സിമോണ്‍ ബൈല്‍സിന്റെ വിശേഷണം. ജിംനാസ്റ്റിക്‌സിന്റെ പൂര്‍ണതയെന്ന വിശേഷണം. ആര്‍ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ അമേരിക്കന്‍ വനിതാ ടീമിന് വേണ്ടി മിന്നും പ്രകടനം. വ്യക്തിഗത ഇനങ്ങളിലും ചുവടുകള്‍ പിഴക്കാക്ക അഭ്യാസ മുറകള്‍. വോള്‍ട്ട് ഇനത്തില്‍ കണ്ണെഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ സ്വര്‍ണ നേട്ടം. എന്നാല്‍ ബീം ഇനത്തില്‍ മാത്രം കാല്‍പിഴച്ചു. ആരാധകരെ നിരാശപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക്. ഈ ആഘാതം മറച്ചുവയ്ക്കാതെ ഫ്‌ലോര്‍ ഇനത്തില്‍ സ്വര്‍ണത്തിളക്കമുളള പ്രകടനം. 48 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതയ്‌ക്ക് ജിംനാസ്റ്റിക്‌സില്‍ ഒരു ഒളിംപിക്‌സില്‍ നാലു സ്വര്‍ണം കിട്ടുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ അമേരിക്കന്‍ വനിത കൂടിയാണ് സിമോണ. ചെക്ക് താരം കസ്ലാവസ്‌കയും, ഹംഗറിയുടെ ആഗ്‌നസ് കെലേറ്റിയും മാത്രമാണ് ഈ പട്ടികയിലുളളത്.

click me!