ഒളിമ്പിക് അത്‌ലറ്റുകള്‍ ശരീരത്തില്‍ ഒട്ടിക്കുന്ന ടേപ്പിന്‍റെ രഹസ്യം

By Web DeskFirst Published Aug 1, 2016, 11:12 PM IST
Highlights

ഒളിമ്പിക്സിലെ ചില അത്ലറ്റുകള്‍ ശരീരത്തില്‍ വിവിധ നിറത്തിലുള്ള ടേപ്പുകള്‍ ഒട്ടിക്കുന്നത് കണ്ടിട്ടുണ്ടോ, ഇത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ശരിക്കും ഇതൊരു ട്രീറ്റ്മെന്‍റും കരുതലുമാണെന്ന് പറയാം. കിനീയിയോളജി ടേപ്പ് എന്നാണ് ഇതിന്‍റെ പേരില്‍ മത്സരത്തിനിടയില്‍ മസില്‍ വലിവ് തടയുക എന്നാണ് ഇതിന്‍റെ ലക്ഷ്യം.

ഒരു അത്ലറ്റിന്‍റെ സ്ട്രെസ് മസില്‍ കണ്ടെത്തുകയാണ് ടേപ്പ് ഒട്ടിക്കുന്നതിന്‍റെ ആദ്യപടി. ഒരു ഫിസിയോതെറാപ്പിസ്റ്റാണ് ഇത് കണ്ടെത്തുന്നത്. ഒരു വ്യക്തിയുടെ സ്ട്രെസ് മസിലിന്‍റെ ചലനങ്ങളെ നിയന്തിച്ച് അതു മൂലം ഉണ്ടാകുന്ന മസില്‍ വലിവ് ഉണ്ടാക്കാതെ കുറയ്ക്കാന്‍ ഈ ടേപ്പ് അതിന് മുകളില്‍ ഒട്ടിക്കുമ്പോള്‍ സാധിക്കും.

ഒളിമ്പിക്സില്‍ മത്സരിക്കുന്ന പ്രമുഖരായ ഇന്ത്യന്‍ ഗുസ്തിക്കാര്‍ എല്ലാം കിനീയിയോളജി ടേപ്പ്  ഉപയോഗിക്കുന്നവരാണ്. 

click me!