
റിയോ ഡി ജനീറോ: റിയോയില്‍ ഇപ്പോള്‍ മെഡലുകള്‍ക്കൊപ്പം കല്യാണങ്ങള്‍ക്കും പഞ്ഞമില്ല.ഒളിംപിക്സ് വേദിയിലെ നാലാം കല്യാണവും നടന്നത്. മജോരിയും റഗ്ബി താരം ഇസടോറയും തുടങ്ങിവച്ച ഒളിംപിക്സ് കല്യാണം ഇപ്പോളോരു ട്രെന്‍ഡാണ്. ചൈനീസ് ഡൈവിംഗ് താരങ്ങളായ ഹി സിയും ക്വിന്നും റിയോയില്‍ വിവാഹപന്തലാക്കി.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമിതാ ഒരു പ്രണയജോഡികള്‍ കൂടി. ട്രിപ്പിള്‍ ജമ്പില്‍ വെള്ളിമെഡല്‍ നേടിയ അമേരിക്കയുടെ വില്‍ ക്ലേ ആണ് പ്രണയിനിയും ഹര്‍ഡില്സ് താരവുമായ ക്വീന്‍ ഹാരിസണിന് വജ്രമോതിരം നല്‍കി ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഒളിംപിക്സ് തീരുന്നതിന് മുമ്പ് ഇനിയും പലരും റിയോയെ കതിര്‍ മണ്ഡപമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.