ആഘോഷത്തിമിര്‍പ്പില്‍ അമേരിക്കന്‍ നീന്തല്‍ സംഘം

By Web DeskFirst Published Aug 6, 2016, 7:34 PM IST
Highlights

റിയോ ഡി ജനീറോ: നീന്തല്‍ക്കുളത്തിലെ മൈക്കല്‍ ഫെല്‍പ്പ്‌സിന്റെ അത്ഭുത പ്രകടനങ്ങള്‍ക്കായി ലോകം കാത്തിരിക്കുമ്പോള്‍, പാട്ടും പാടി റിയോ ചുറ്റിക്കറങ്ങുകയാണ് താരം. മത്സര സമ്മര്‍ദ്ദം കുറയ്ക്കാനായി അമേരിക്കയുടെ നീന്തല്‍ താരങ്ങള്‍ പോയ വിനോദയാത്രയുടെ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. നീന്തല്‍കുളത്തിലെ സ്വര്‍ണ മത്സ്യം കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുകയാണ്. ഫെല്‍പ്പ്‌സും, കാറ്റിയും ഫ്രാന്‍ക്രിനും ഒപ്പം അമേരിക്കയുടെ പെണ്‍പ്പടയുമുണ്ട്. ഈ കറക്കം വെറുതെയല്ല, മത്സരം തുടങ്ങും മുമ്പ് മനസ്സൊന്നു തണുപ്പിക്കണം. ജസ്റ്റിന്‍ ബീബറിന്റെയും ടെയ്‌ലര്‍ സ്വിഫ്റ്റിന്റെയുമൊക്കെ ഹിറ്റ് നമ്പറുകളാണ്. അമേരിക്കയുടെ സ്വന്തം സാക് ബ്രൗണിന്റെ ചിക്കന്‍ ഫ്രൈഡുമായി മൈക്കല്‍ ഫെലപ്പ്‌സ്
താരങ്ങളുടെ പുതിയ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ തരംഗമാമായി.

click me!