ബോള്‍ട്ട് ഇന്ന് വീണ്ടും ട്രാക്കില്‍

Published : Aug 16, 2016, 05:06 AM ISTUpdated : Oct 04, 2018, 07:40 PM IST
ബോള്‍ട്ട് ഇന്ന് വീണ്ടും ട്രാക്കില്‍

Synopsis

റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിൽ ട്രിപ്പിൾ ട്രിപ്പിൾ ലക്ഷ്യമിട്ടെത്തിയ ഉസൈൻ ബോൾട്ട് ഇന്ന് വീണ്ടും ട്രാക്കിലിറങ്ങും. 200 മീറ്റർ ഹീറ്റ്സിലാണ് ബോൾട്ട് മത്സരിക്കുക. ലോകം കണ്ണിമ ചിമ്മാതെ കണ്ട 100 മീറ്റർ പോരാട്ടത്തിന്റെ അവേശം കെട്ടടങ്ങും മുൻപാണ് ഉസൈൻ ബോൾട്ട് വീണ്ടും ട്രാക്കിലിറങ്ങുന്നത്. രാത്രി 8.50ന് തുടങ്ങുന്ന ഒൻപതാം ഹീറ്റ്സിലെ അഞ്ചാം ലെയ്നിലാണ് ബോൾട്ട് കുതിക്കുക. 18ന് രാവിലെ ആറിനാണ് സെമി ഫൈനല്‍. ഫൈനല്‍ 10ന് രാവിലെ ആറരയ്ക്ക് നടക്കും.

100 മീറ്ററിലെപ്പോലെ 200 മീറ്ററിലും മൂന്നാം ഒളിംപിക് സ്വർണം തന്നെയാണ് ബോള്‍ട്ട് ലക്ഷ്യമിടുന്നത്.വ്യാഴാഴ്ചത്തെ സെമിഫൈനലിന് ശേഷം കൃത്യമായ വിശ്രമം ലഭിക്കുകയാണെങ്കിൽ 200 മീറ്ററില്‍ ഏഴ് വർഷം മുമ്പ് താന്‍ തന്നെ സ്ഥാപിച്ച 19.19 സെക്കൻഡിന്റെ ലോകറെക്കോർഡ് തിരിത്തിക്കുറിക്കുമെന്ന് ബോൾട്ട് വ്യക്തമാക്കിയിട്ടുണ്ട്.

4 ഗുണം 100 മീറ്റർ റിലേയിലും ബോൾട്ട് ഇറങ്ങുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 7.40നാണ് ഹീറ്റ്സ്. ഫൈനൽ ശനിയാഴ്ച രാവിലെ 6.35നും. ഈയിനങ്ങളിൽകൂടി ബീജിംഗിലെയും ലണ്ടനിലെയുംപോലെ ഒന്നാമതെത്തിയാൽ ട്രിപ്പിൾ ട്രിപ്പിൾ കായികലോകത്തിന് പരിചിതമല്ലാത്ത നേട്ടം ബോൾട്ടിന് സ്വന്തമാവും.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍