ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ ഓണക്കാലം

Web Desk |  
Published : Aug 19, 2016, 12:11 PM ISTUpdated : Oct 05, 2018, 12:35 AM IST
ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ ഓണക്കാലം

Synopsis

തൊടുപുഴ: ഇടുക്കി ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്കിത് പ്രതീക്ഷയുടെ ഓണക്കാലം. കിലോക്ക് 60 രൂപ വരെയായി ഏത്തക്കയുടെ വില ഉയര്‍ന്നിരിക്കുന്നതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നത്. സംസ്ഥാനത്തെ ഏത്തവാഴ കര്‍ഷകര്‍ക്ക് ഇതുവരെ കിട്ടിയിട്ടുളളതിലും ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കിട്ടുന്ന കിലോക്ക് 60 രൂപ എന്നത്. മുമ്പും ഏത്തക്കായ്ക് വിപണിയില്‍ വില ഏറെ ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അന്നൊന്നും കര്‍ഷകനതിന്റെ ഗുണം കിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തിലുള്‍പ്പടെ കൃഷിയുടെ മുടക്കുമുതല്‍ പോലും കിട്ടാതെ കണ്ണീരും കടബാധ്യതയുമായി വലഞ്ഞ കര്‍ഷകരാണ് ഈ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
 
തുടര്‍ച്ചയായുളള നഷ്ടത്തെ തുടര്‍ന്ന് ഒട്ടേറെ കര്‍ഷകരാണിത്തവണ ഏത്തവാഴ കൃഷി ഉപേക്ഷിച്ചത്. ഇത്തരത്തില്‍ ഉദ്പാദനത്തിലുണ്ടായ കുറവാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിനും കാരണമായ് കരുതുന്നത്. അതിനാല്‍ ഓണമടുക്കുമ്പോഴേക്കും തമിഴ്‌നാട് കുലകള്‍ വിപണി കൈയ്യടക്കി വീണ്ടും വിലയിടിക്കുന്ന അവസ്ഥയൊഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ അഭ്യര്‍ത്ഥിക്കുന്നു.

PREV
click me!