ആലപ്പുഴ ന​ഗരസഭയുടെ പൊന്നോണത്തോട്ടത്തിൽ ചെണ്ടുമല്ലി നിറഞ്ഞു

By Web TeamFirst Published Aug 10, 2021, 9:16 AM IST
Highlights

ജൈവ പച്ചക്കറികളും വിളഞ്ഞു തുടങ്ങി. വഴുതന, നിത്യവഴുതന, കുറ്റിപ്പയർ, വെണ്ട, തക്കാളി പച്ചമുളക് എന്നിവയാണ് വിളഞ്ഞത്.

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ജൈവ പച്ചക്കറിത്തോട്ടമായ പൊന്നോണത്തോട്ടത്തിൽ ചെണ്ടുമല്ലി  പൂത്ത് നിറഞ്ഞു. മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് പൂക്കൾ നിറഞ്ഞിരിക്കുന്നത്.

ജൈവ പച്ചക്കറികളും വിളഞ്ഞു തുടങ്ങി. വഴുതന, നിത്യവഴുതന, കുറ്റിപ്പയർ, വെണ്ട, തക്കാളി പച്ചമുളക് എന്നിവയാണ് വിളഞ്ഞത്. നഗരസഭാ മന്ദിരത്തോട് ചേർന്നുള്ള ഒരേക്കർ പുരയിടത്തിലാണ് കൃഷി.

52 കൗൺസിലർമാരും 300 ഓളം ജീവനക്കാരും ചേർന്നുള്ള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി. നഗരത്തിലും ജൈവ കൃഷി നടക്കുമെന്ന സന്ദേശ പ്രചാരണമാണ് പൊന്നോണത്തോട്ടത്തിൻ്റെ ലക്ഷ്യമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.

click me!