ഓലനില്ലാതെ മലയാളിക്ക് എന്ത് ഓണസദ്യ

By Web TeamFirst Published Aug 18, 2021, 11:54 AM IST
Highlights

കേരളീയ സദ്യയിലെ ഏറ്റവും ലളിതവും, എന്നാൽ പ്രധാനപ്പെട്ടതുമായ വിഭവമാണ് ഓലൻ. 

മലയാളികൾക്ക് ഓണത്തിരക്കുകൾ തുടങ്ങി. തിരുവോണ നാളില്‍ വീടുകളിലെല്ലാം ഓണസദ്യ ഒരുക്കുന്നതിന്റെ തിരക്കായിരിക്കും. നിരവധി വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല. സദ്യയിൽ തീരെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഐറ്റത്തെ പരിചയപ്പെടാം, അതാണ് ഓലൻ, കേരളീയ സദ്യയിലെ ഏറ്റവും ലളിതവും, എന്നാൽ പ്രധാനപ്പെട്ടതുമായ വിഭവമാണ് ഓലൻ. എങ്ങനെയാണ് ഓലൻ ഉണ്ടാക്കുന്നതെന്നു നോക്കാം.

ചേരുവകള്‍ 


ഇളവന്‍ - 250 ഗ്രാം
വന്‍പയര്‍ - 100 ഗ്രാം
തേങ്ങപ്പാല്‍ - അരക്കപ്പ്
പച്ചമുളക് - നാലെണ്ണം
വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം
വന്‍പയര്‍ വേവിച്ച് വെച്ചതിലേക്ക് ഇളവന്‍ നേര്‍മയായി മുറിച്ചതും പച്ചമുളക് കീറിയതും ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍നിന്നിറക്കി വെക്കുക. മേലെ വെളിച്ചെണ്ണ തൂവാം. ആവി പറക്കുന്ന നല്ല കിടിലന്‍ ഓലന്‍ തയ്യാര്‍. 

click me!