ഭൂമിയിലെ മാലാഖമാരുടെ നിസ്വാര്‍ത്ഥ സേവനത്തിനു അഭിവാദ്യവുമായി "പാരച്യൂട്ട് അഡ്വാൻസ്ഡ്" #ThankYouNurses

Published : Aug 26, 2020, 07:45 PM ISTUpdated : Aug 26, 2020, 08:38 PM IST
ഭൂമിയിലെ മാലാഖമാരുടെ നിസ്വാര്‍ത്ഥ സേവനത്തിനു അഭിവാദ്യവുമായി "പാരച്യൂട്ട് അഡ്വാൻസ്ഡ്"   #ThankYouNurses

Synopsis

കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്ക് ആദരവ് അർപ്പിച്ച് ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ഗോൾഡ്. നമ്മൾ ഇടുന്ന പൂക്കളങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ #ThankYouNurses എന്ന ഹാഷ് ടാഗോടെപങ്ക് വെച്ച് നഴ്സുമാരോടുള്ള സ്നേഹം അറിയിക്കാമെന്നും വീഡിയോയിൽ പറയുന്നു

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് നമ്മൾ. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും  ആ വലിയ ഉത്സവത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടിട്ടില്ല. അത്തരമൊരു സമയത്ത്, ഇന്ത്യയുടെ പ്രീമിയം ഹെയർ ബ്രാൻഡായ പാരച്യൂട്ട് അഡ്വാൻസ്ഡ് ഗോൾഡ് കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്ക് ആദരവ് അർപ്പിച്ച് ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള നഴ്‌സുമാർ നടത്തിയ നിസ്വാർത്ഥ പരിശ്രമത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലിലൂടെയാണ് ചിത്രം കഥ പറയുന്നത്. 

കേരളത്തിലുടനീളമുള്ള വീടുകളിൽ ഓണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ നഴ്‌സുമാർ എങ്ങനെ ഒരു ദിവസം ആരംഭിക്കുന്നു എന്ന് ചിത്രം കാണിക്കുന്നു. സമാനതകളില്ലാത്ത സേവനത്തിന് അവർ ഹൃദയംഗമമായ നന്ദി അർഹിക്കുന്നു എന്ന് പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്. ഒപ്പം നമ്മൾ ഇടുന്ന പൂക്കളങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ #ThankYouNurses എന്ന ഹാഷ് ടാഗോടെപങ്ക് വെച്ച് നഴ്സുമാരോടുള്ള സ്നേഹം അറിയിക്കാമെന്നും വീഡിയോയിൽ പറയുന്നു.

 

 

PREV
click me!

Recommended Stories

ഓണം ആഘോഷിക്കണമെന്ന് ഓസ്ട്രേലിയയിലെ കുട്ടികൾ, മാവേലിയും പൂക്കളവും അടക്കം കളറാക്കി ആഘോഷം
ന്യൂസിലൻഡ് മലയാളികളുടെ പൊളി ഓണാഘോഷം