ടോക്കിയോ ഒളിംപി‌ക്‌സ്: വോളിബോളില്‍ യോഗ്യത കാത്ത് ഇന്ത്യന്‍ ടീം

Published : Jan 07, 2020, 11:11 AM ISTUpdated : Jan 07, 2020, 11:13 AM IST
ടോക്കിയോ ഒളിംപി‌ക്‌സ്: വോളിബോളില്‍ യോഗ്യത കാത്ത് ഇന്ത്യന്‍ ടീം

Synopsis

പൂള്‍ ബിയിൽ ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ഖത്തര്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ

ജിയാങ്മെന്‍: ടോക്കിയോ ഒളിംപി‌ക്‌സിനുള്ള വോളിബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഏഷ്യ, ഓഷ്യാനിയ യോഗ്യതാ മത്സരങ്ങള്‍ ചൈനയിലെ ജിയാങ്മെന്നിലാണ് നടക്കുന്നത്. പൂള്‍ ബിയിൽ ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ഖത്തര്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും.

ലോക റാങ്കിംഗില്‍ 131-ാം സ്ഥാനത്തുളള ഇന്ത്യക്ക് മുന്നേറ്റം എളുപ്പമാകില്ല. ലോക റാങ്കിംഗില്‍ ഓസ്‌ട്രേലിയ പതിനഞ്ചാമതും കൊറിയ 24-ാമതും ഖത്തര്‍ 33-ാം സ്ഥാനത്തുമാണ്. ഏഷ്യന്‍ വോളി ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ യോഗ്യത നേടിയത്. ടൂര്‍ണമെന്‍റില്‍ വിജയിക്കുന്ന ടീം മാത്രമേ ഒളിംപിക്‌സിന് യോഗ്യത നേടൂ. 

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും