ചെസ് ഒളിംപ്യാഡ്: ദീപശിഖാ പ്രയാണത്തിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

Published : Jun 19, 2022, 05:54 PM ISTUpdated : Jun 19, 2022, 05:57 PM IST
ചെസ് ഒളിംപ്യാഡ്:  ദീപശിഖാ പ്രയാണത്തിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

Synopsis

ചെന്നൈയില്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിംപ്യാഡ്സ് നടക്കുന്നത്

ദില്ലി: നാല്‍പത്തിനാലാമത് ചെസ് ഒളിംപ്യാഡിന്‍റെ(44th Chess Olympiad) ദീപശിഖാ പ്രയാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഇന്ന് തുടക്കം കുറിക്കും. മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥ് ആനന്ദ് ചടങ്ങില്‍ പങ്കെടുക്കും. ദില്ലി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ വച്ചാണ് ചടങ്ങ്. ആദ്യമായാണ് ഇന്ത്യയിൽ ചെസ് ഒളിംപ്യാഡ്സ് നടക്കുന്നത്. 

ചെന്നൈയില്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിംപ്യാഡ്സ് നടക്കുന്നത്. ഒളിംപ്യാഡിന്‍റെ ടോർച്ച് റാലി ദില്ലിയില്‍ നിന്ന് തുടങ്ങി രാജ്യത്തെ 75 പട്ടണങ്ങളിലൂടെ സഞ്ചരിച്ച് ജൂലൈ 27ന് മഹാബലിപുരത്തെത്തും. എല്ലാ നഗരങ്ങളിലും ഗ്രാന്‍ഡ് മാസ്റ്റർമാർ ദീപശിഖ ഏറ്റുവാങ്ങും. ലേ, ശ്രീനഗർ, ജയ്പൂർ, സൂറത്ത്, മുംബൈ, ഭോപ്പാല്‍, പാറ്റ്ന, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, പോർട് ബ്ലെയർ, കന്യാകുമാരി എന്നിവിടങ്ങളില്‍ ദീപശിഖാ പര്യടനമുണ്ട്. 

ചരിത്രനിമിഷത്തില്‍ പങ്കുചേരാന്‍ കഴിയുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട് എന്ന് അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 

അവന്‍ ടി20 ലോകകപ്പില്‍ കളിക്കില്ല, ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചവനുമായി നെഹ്റ

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം