Asianet News MalayalamAsianet News Malayalam

അവന്‍ ടി20 ലോകകപ്പില്‍ കളിക്കില്ല, ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചവനുമായി നെഹ്റ

ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ അയാളുടെ കഴിവുകള്‍ കണക്കിലെടുതത് അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക്  അയാളെ പരിഗണിക്കാവുന്നതാണ്.

He wont play T20 WC, Nehras big prediction for Indian pacer
Author
Ahmedabad, First Published Jun 18, 2022, 11:19 PM IST

അഹമ്മദാബാദ്: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള(T20 WC) ഇന്ത്യന്‍ ടീമിലെത്താന്‍ താരങ്ങളുടെ കൂട്ടിയിടിയാണ്. സീനിയര്‍ താരങ്ങള്‍ മാറി നിന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലും ഇതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലുമെല്ലാം പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കി ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്.

എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ ടീമില്‍ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലാത്ത താരത്തെക്കുറിച്ച് പ്രവചനവുമായി എത്തിയിരിക്കുകയാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ ആശിഷ് നെഹ്റ( Asish Nehra). മറ്റാരുമല്ല, ഐപിഎല്ലില്‍ ഗുജാറാത്ത് കളിക്കാരന്‍ കൂടിയായിരുന്ന പേസര്‍ മുഹമ്മദ് ഷമിയാണ്(Mohammed Shami,) ലോകകപ്പ് ടീമിലെത്താന്‍ സാധ്യത കുറവാണെന്ന് നെഹ്റ പറയുന്നത്. നിലവില്‍ ടി20 ലോകകപ്പിനുള്ള സാധ്യതാ പട്ടികയില്‍ ഷമി ഉണ്ടെന്ന് കരുതുന്നില്ലെന്ന് നെഹ്റ പറഞ്ഞു.

He wont play T20 WC, Nehras big prediction for Indian pacer

'ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കില്ലെന്ന് എങ്ങനെ അറിയാം'; ഗംഭീറിനെ പൊരിച്ച് ഗാവസ്‍കർ

ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ അയാളുടെ കഴിവുകള്‍ കണക്കിലെടുതത് അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക്  അയാളെ പരിഗണിക്കാവുന്നതാണ്. ഈ വര്‍ഷം ഇന്ത്യ അധികം ഏകദിനങ്ങളൊന്നും കളിക്കുന്നില്ല. ഐപിഎല്ലിനുശേഷം വിശ്രമമെടുത്ത ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഷമിയെ കളിപ്പിക്കണമെന്നും നെഹ്റ ക്രിക് ബസിനോട് പറഞ്ഞു.

: കരിയർ മാറ്റിമറിച്ചത് ധോണിയുടെ ആ ഉപദേശം; തുറന്നുപറഞ്ഞ് ഹാർദിക് പാണ്ഡ്യ

ഐപിഎല്‍ സീസണില്‍ 6.25 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഷമി അവരുടെ ബൗളിംഗ് കുന്തമുനയായിരുന്നു. സീസണില്‍ 20 വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്.

Follow Us:
Download App:
  • android
  • ios