തലകീഴായിക്കിടന്ന് 13 മിനിറ്റില്‍ 111 അമ്പുകള്‍ ലക്ഷ്യത്തിലെത്തിച്ച് 5 വയസുകാരി

Web Desk   | ANI
Published : Aug 24, 2020, 12:27 PM ISTUpdated : Aug 24, 2020, 12:30 PM IST
തലകീഴായിക്കിടന്ന് 13 മിനിറ്റില്‍ 111 അമ്പുകള്‍ ലക്ഷ്യത്തിലെത്തിച്ച് 5 വയസുകാരി

Synopsis

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു സഞ്ജനയുടെ മിന്നുന്ന പ്രകടനം. തലകീഴായി തൂങ്ങിക്കിടന്ന് 13 മിനിറ്റും 12 സെക്കന്‍റില്‍ 111 അമ്പുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് സഞ്ജന പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പരിശീലകന്‍ ഷിഹാന്‍ ഹുസൈനി 

ചെന്നൈ: ലക്ഷ്യ സ്ഥാനത്ത് പതിക്കുന്ന രീതിയില്‍ പതിമൂന്ന് മിനിറ്റില്‍ എത്ര തവണ അമ്പെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചെന്നൈ സ്വദേശിയായ അഞ്ച് വയസുകാരി 111 അമ്പുകളാണ് പതിമൂന്ന് മിനിറ്റില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത്, അതും തലകീഴായി തൂങ്ങിക്കിടന്ന്. ഇതിന് മുന്‍പ് അമ്പെയ്ത്തില്‍ റെക്കോര്‍ഡ് നേടിയിട്ടുള്ള സഞ്ജന തന്നെയാണ് ഇവിടെയും താരമായിട്ടുള്ളത്. 

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു സഞ്ജനയുടെ മിന്നുന്ന പ്രകടനം. തലകീഴായി തൂങ്ങിക്കിടന്ന് 13 മിനിറ്റും 12 സെക്കന്‍റില്‍ 111 അമ്പുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് സഞ്ജന പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പരിശീലകന്‍ ഷിഹാന്‍ ഹുസൈനി അവകാശപ്പെടുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സ്ഞ്ജനയുടേതെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലേക്ക് ഇത് പരിഗണയ്ക്ക് നല്‍കുമെന്നും ഷിഹാന്‍ ഹുസൈനി വിശദമാക്കുന്നത്. 

ചൈന്നൈയില്‍ ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ പ്രമോദ് ചന്ദൂര്‍ക്കര്‍ അടക്കം സന്നിഹിതരായിരുന്ന പരിപാടിയിലായിരുന്നു സഞ്ജനയുടെ മിന്നുന്ന പ്രകടനം. 2032ലെ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുകയെന്നതാണ്  ലക്ഷ്യമെന്നാണ് സഞ്ജനയുടെ പ്രതികരണം.  

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി