റാണി റാംപാല്‍ അടക്കം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ്

By Web TeamFirst Published Apr 27, 2021, 4:07 PM IST
Highlights

ടോക്കിയോ ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് 25 അംഗ ഹോക്കി ടീം ബംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ പരിശീലനത്തിന് എത്തിയത്. കളിക്കാര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നും കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും സായ് കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മുംബൈ: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏഴ് കളിക്കാര്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍, സാവിത്രി പൂനിയ, ഷര്‍മിള ദേവി, രജനി, നവജ്യോത് കൗര്‍, നവനീത് കൗര്‍, സുഷില എന്നീ കളിക്കാര്‍ക്കും ടീമിന്‍റെ വീഡിയോ അനലിസ്റ്റായ അമൃതപ്രകാശ്, സയന്‍റഫിക് അഡ്‌വൈസറായ വെയ്ന്‍ ലൊംബാര്‍ഡ് എന്നിവര്‍ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച എല്ലാവരെയും ബംഗലൂരു സായ് കേന്ദ്രത്തിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നീരീക്ഷണത്തിലാക്കി. ഏപ്രില്‍ 24നാണ് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ബംഗലൂരുവിലെ സായ് കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് എല്ലാവരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.
ടോക്കിയോ ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് 25 അംഗ ഹോക്കി ടീം ബംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ പരിശീലനത്തിന് എത്തിയത്. കളിക്കാര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നും കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും സായ് കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജനുവരിയില്‍ അര്‍ജന്‍റീനയില്‍ പര്യടനം നടത്തിയിരുന്നു. അര്‍ജന്‍റീനയുടെ ദേശീയ ടീമിനെതിരെയും ബി ടീമിനെതിരെയും ഏഴ് മത്സരങ്ങളില്‍ ടീം കളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഒളിംപിക്സ് ഒരുക്കങ്ങള്‍ക്കായി കളിക്കാര്‍ ബംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ എത്തിയത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!