100 മീറ്റര്‍ ഓട്ടത്തെപ്പോലും വെല്ലുന്ന ഫോട്ടോ ഫിനിഷ്, മാരത്തണ്‍ സ്വര്‍ണം നേടി ടാൻസാനിയൻ താരം

Published : Sep 16, 2025, 10:30 AM IST
Marathon Photo Finish-Alphonce Felix Simbu

Synopsis

ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ അവിശ്വസനീയമായ ഫോട്ടോ ഫിനിഷിലൂടെ ടാൻസാനിയയുടെ അൽഫോൻസ് ഫെലിക്സ് സിംബു സ്വർണം നേടി. 

ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ അവിശ്വസനീയ ഫിനിഷിംഗ്. ഫോട്ടോ ഫിനിഷിലാണ് മാരത്തൺ ജേതാവിനെ നിശ്ചയിച്ചത്. 200 മീറ്ററിന്‍റെയോ 400 മീറ്ററിന്‍റെയോ 800 മീറ്ററിന്‍റെയോ ഫിനിഷിംഗ് അല്ല ഇത്. ഏറ്റവും ദൈർഘ്യമേറിയ മാരത്തണിൽ ജേതാവിനെ നിശ്ചയിച്ചത് ഫോട്ടോ ഫിനിഷിൽ. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്വർണം നേടിയത് ടാൻസാനിയയുടെ അൽഫോൻസ് ഫെലിക്സ് സിംബു. ജർമ്മനിയുടെ അമനാൽ പെട്രോസ് ആണ് ഫോട്ടോ ഫിനിഷില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതും സെക്കൻഡിന്‍റെ മുന്നൂറില്‍ ഒരരംശത്തിന്.

ഫോട്ടോ ഫിനിഷ്

100 മീറ്ററിനേക്കാൾ ആവേശകരമായ ഫിനിഷിംഗായിരുന്നു മാരത്തണില്‍. 42 കിലോമീറ്റർ പിന്നിട്ട് താരങ്ങൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ അമനാൽ പെട്രോസ് വളരെ മുന്നിലായിരുന്നു. സ്വര്‍ണം ഉറപ്പിച്ച് പെട്രോസ് ഫിനിഷിംഗ് ലൈനിനോട് അടുക്കുമ്പോള്‍ അവസാന 350 മീറ്ററില്‍ സിംബുവിന്‍റെ അപ്രതീക്ഷിത കുതിപ്പ്. അവസാന 50 മീറ്ററില്‍ എല്ലാ ഊര്‍ജ്ജവും എടുത്ത് സിംബു കുതിച്ചപ്പോള്‍ ഞെട്ടിയത് വിജയമുറപ്പിച്ച പെട്രോസ് മാത്രമല്ല, കാണികള്‍ കൂടിയായിരുന്നു.

ഒടുവലില്‍ ഫിനിഷ് ലൈനില്‍ ഇരുവരും ഒപ്പത്തിനൊപ്പം. ഫിനിഷിംഗിൽ സിംബുവിന്‍റെയും പെട്രാസിന്‍റെയും പേരിനൊപ്പം കുറിക്കപ്പെട്ടത് ഒരേസമയം. രണ്ട് മണിക്കൂർ ഒൻപത് മിനിറ്റ് 48 സെക്കൻഡ്. എന്നാല്‍ ഫോട്ടോ ഫിനിഷ് പരിശോധനയില്‍ ഫിനിഷ് ലൈനിന് തൊട്ടടുത്ത് നിന്ന് ഫോട്ടോ ഫിനിഷ് പരിശോധനയ്ക്ക് ശേഷം സിംബുവിനെ ജേതാവായി നിശ്ചയിക്കുക ആയിരുന്നു ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ടാൻസാനിയൻ താരമാണ് അൽഫോൻസ് ഫെലിക്സ് സിംബു. 2017ലെ മുംബൈ മാരത്തണില്‍ ജേതാവായിട്ടുള്ള സിംബു 2017ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്. ടാന്‍സാനിയയില്‍ നിന്ന് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന രണ്ട് താരങ്ങളിലൊരാളുമായിരുന്നു സിംബു. ഇറ്റലിയുടെ ഇല്യാസ് ഔവാനിയാണ് മാരത്തണില്‍ വെങ്കലം നേടിയത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം