'ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്

Published : Nov 11, 2026, 09:51 AM IST
Anju Bobby George

Synopsis

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലെ പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ് രംഗത്തെത്തി.

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള (ഐ.ഒ.എ) എസ് ഒ എം തെരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും അഞ്ജു വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവർ പറഞ്ഞു.

ഐഒഎ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപണവുമായി പി.ടി. ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

ഐ.ഒ.എയുടെ 'സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ (53 വോട്ട്) നേടിയാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്. ലഭിച്ച വോട്ടുകൾ കായികരംഗത്തെ തന്‍റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് അഞ്ജു പ്രതികരിച്ചു. വോട്ടെടുപ്പിൽ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, വരാനിരിക്കുന്ന ഐ.ഒ.എ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതകൾ അഞ്ജു ബോബി ജോർജ് പൂർണ്ണമായി തള്ളിക്കളഞ്ഞില്ല. വോട്ടെടുപ്പിൽ 40 വോട്ടുകൾ മാത്രം നേടി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷയ്ക്ക് ഭരണസമിതിയിലെ അംഗത്വം നഷ്ടമായതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അഞ്ജുവിനു പുറമെ സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരാണ് വനിതാ വിഭാഗത്തിൽ നിന്ന് വിജയിച്ച മറ്റു താരങ്ങൾ. തെരഞ്ഞെടുപ്പിനു ശേഷം തനിക്ക് എതിരായി ആസൂത്രിത നീക്കം നടന്നെന്ന ആരോപണവുമായി പി.ടി. ഉഷ രംഗത്തെത്തിയതോടെ ഐ.ഒ.എയിലെ പടലപ്പിണക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഐഒഎ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപണവുമായി പി.ടി. ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു
ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്, പ്രതിഷേധവുമായി പി.ടി. ഉഷ ക്യാമ്പ്; പുറത്താക്കാൻ ആസൂത്രിത നീക്കമെന്ന് ആരോപണം