ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; ജാവലിന്‍ ത്രോയില്‍ ചരിത്രനേട്ടത്തോടെ അന്നു റാണി ഫൈനലില്‍

By Web TeamFirst Published Oct 1, 2019, 3:40 PM IST
Highlights

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നുറാണി ഫൈനലില്‍. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയാണ് അന്നുറാണി ഫൈനലില്‍ എത്തിയത്.

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയാണ് അന്നു റാണി ഫൈനലില്‍ എത്തിയത്. ഇതോടെ, ലോക ചാംപ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ഉത്തര്‍ പ്രദേശുകാരിയായ അന്നു റാണി സ്വന്തമാക്കി. 62.43 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അന്നു റാണി ഫൈനല്‍ യോഗ്യതയും ദേശീയ റെക്കോര്‍ഡും നേടിയത്. 

ഫൈനലിലെത്തിയ പന്ത്രണ്ട് താരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അന്നു റാണി. ഫൈനല്‍ ഇന്ന് രാത്രി 11.50ന് തുടങ്ങും. അതേസമയം, 200 മീറ്ററില്‍ അര്‍ച്ചന സുശീന്ദ്രനും 400 മീറ്ററില്‍ അഞ്ജലി ദേവിയും ഹീറ്റ്‌സില്‍ പുറത്തായി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലേ ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. പുരുഷന്‍മാരുടെ 200 മീറ്റര്‍, 800 മീറ്റര്‍ ഫൈനലും ഇന്ന് നടക്കും.

click me!