
കൊളംബോ: ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ശ്രീലങ്കയുടെ സ്വർണ മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോ താരം റുമേഷ് പതിരഗെയ്ക്ക് കനത്ത തിരിച്ചടി. മത്സരത്തിനായി ഉപയോഗിക്കുന്ന പതിരഗെയുടെ ജാവലിനുകൾ വിമാനയാത്രയ്ക്കിടെ പൂർണ്ണമായി തകർന്നു. ഹങ്കറിയിലെ ബുഡാപെസ്റ്റിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശേഷം തുർക്കിഷ് എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
90 മീറ്ററിലധികം ദൂരം എറിയാൻ ഉപയോഗിച്ചിരുന്ന മൂന്ന് പ്രധാന ജാവലിനുകളാണ് കേടായതെന്ന് താരം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് താരം എയർലൈൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ശ്രദ്ധേയമായ പ്രകടനം23-കാരനായ റുമേഷ് പതിരഗെ ഈ വർഷം കരിയറിലെ മികച്ച ഫോമിലാണ്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയെ പിന്നിലാക്കി പതിരഗെ സ്വർണം നേടിയിരുന്നു. മാത്രമല്ല, ഈ സീസണിൽ മൂന്ന് തവണ 90 മീറ്ററിലധികം ദൂരം ജാവലിൻ എറിഞ്ഞ ഏക താരവും പതിരഗെയാണ്.
🚨 PATHIRAGE’S JAVELINS DAMAGED AFTER RETURNING AS WORLD ULTIMATE CHAMPION!
Sri Lanka’s wonder javelin star Rumesh Pathirage’s javelins were reportedly damaged while travelling back after winning the World Athletics Ultimate Championships title.
Among the damaged javelins were… pic.twitter.com/Z5kG0anuyj— nnis Sports (@nnis_sports) September 15, 2026
പരിക്കിനെ തുടർന്ന് നീരജ് ചോപ്ര ഏഷ്യൻ ഗെയിംസിൽ നിന്ന് പിൻമാറിയതോടെ, റുമേഷ് പതിരഗെയും പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീമും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തെ പ്രധാന ആകർഷണം. എന്നാൽ ഏഷ്യാഡ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തനിക്ക് ഏറ്റവുമധികം വഴങ്ങിയ ജാവലിനുകൾ തകർന്നത് പതിരഗെയുടെ മാനസിക ഏകാഗ്രതയെയും അവസാനവട്ട പരിശീലനത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക