ഐഒഎ തെരഞ്ഞെടുപ്പ് നടപടികൾ ഖേദകരം എന്ന് ഐഒസി പ്രതികരിച്ചതായി റിപ്പോർട്ടുണ്ടെന്നാണ് ഒരു സ്പോർട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് റിപ്പോർട്ട് ചെയ്തത്. ഐഒസി ഈ ഘട്ടത്തിൽ ഇടപെടുമോ എന്ന് വ്യക്തമല്ല
ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി.ടി.ഉഷയുടെ നീക്കത്തിൽ അമ്പരന്ന് എതിർചേരി. എൻഎസ്എഫ് പ്രതിനിധികൾ ഇന്ന് ദില്ലിയിൽ അനൗദ്യോഗിക യോഗം ചേരുമെന്ന് സൂചന. ഉഷ ഇന്നലെ തിരുവനന്തപുരത്തെത്തി ബിജെപി നേതാക്കളെ കണ്ടതായി സൂചന. ഉഷ ഇന്ന് ബംഗളൂരുവിൽ എത്തും. 26ലെ ഐഒസി യോഗത്തിൽ 2036ലെ ഒളിമ്പിക് വേദിക്കായുള്ള അവതരണത്തിൽ നിന്ന് ഉഷ പിന്മാറുമോ എന്നും ആകാംക്ഷയുണ്ട്. ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ മത്സരിക്കുമെന്ന് ഉറപ്പില്ല. ഗഗൻ നാരംഗിന് തന്നെ ഇപ്പോഴും മേൽക്കൈ എന്ന് ഒരു വിഭാഗം വിശദമാക്കുന്നത്. കായിക സംഘടനകളിൽ നിന്ന് മത്സരിക്കാൻ ആദിൽ സുമരിവാലയുടെയും ശ്രമമുണ്ട്. കായിക സംഘടന പ്രതിനിധി നാമനിർദേശത്തോട് എതിർപ്പ് ഉണ്ടെങ്കിൽ ഇന്ന് അറിയിക്കാം. ഐസ് ഹോക്കി ഫെഡറേഷനെതിരെ പരാതി വരുമോയെന്ന് നോക്കുകയാണ് സംഘടനകൾ. ടെന്നിസ് അസോസിയേഷനിൽ പരസ്യപോര് രൂക്ഷമാണ്. ലിയാൻഡർ പെയ്സിനെ തഴഞ്ഞെന്നാണ് പരാതി. ഉഷയോട് എതിർപ്പുള്ള സഹദേവ് യാദവിന്റെ പേര് ഉയർത്തിയും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഐഒഎ തെരഞ്ഞെടുപ്പ് നടപടികൾ ഖേദകരം എന്ന് ഐഒസി പ്രതികരിച്ചതായി റിപ്പോർട്ടുണ്ടെന്നാണ് ഒരു സ്പോർട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് റിപ്പോർട്ട് ചെയ്തത്. ഐഒസി ഈ ഘട്ടത്തിൽ ഇടപെടുമോ എന്ന് വ്യക്തമല്ല.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിമിഷത്തെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ ജനറൽ അസംബ്ലിയിലെത്തിയത്. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമ നിർദേശത്തിലൂടെയാണ് ഉഷ ജനറൽ അസംബ്ലിയിലേക്ക് എത്തിയത്. നേരത്തെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധി പട്ടികയിൽ ഉഷയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണ സമിതിയിലേക്ക് എത്താൻ ഉഷയ്ക്ക് മുന്നിലുള്ള ഏക വഴി ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയാവുക എന്നതായിരുന്നു. ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ ആ കടമ്പ ഉഷ മറികടക്കുകയായിരുന്നു.














