ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിസ്: ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി, മലയാളി താരങ്ങള്‍ക്ക് നേട്ടം

By Web TeamFirst Published Jul 24, 2020, 9:44 AM IST
Highlights

ബഹ്‌റൈന്‍ അത്ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേര്‍പ്പെടുത്തിയതിനാലാണിത്.
 

ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തും. ബഹ്‌റൈന്‍ അത്ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേര്‍പ്പെടുത്തിയതിനാലാണിത്. കെമി അഡെക്കോയ അടങ്ങുന്ന ബഹ്‌റൈന്‍ ടീമിനായിരുന്നു സ്വര്‍ണം. മലയാളി താരം വൈ മുഹമ്മദ് അനസ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് അന്ന് വെള്ളി നേടിയിരുന്നത്. 

അനസിനൊപ്പം എം ആര്‍ പൂവമ്മ, ആരോക്യ രാജീവ്, ഹിമ ദാസ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണു ജക്കാര്‍ത്തയില്‍ വെള്ളി നേടിയത്. വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 4ാമതു ഫിനിഷ് ചെയ്ത മലയാളിതാരം അനു രാഘവനു വെങ്കലം ലഭിക്കും. ഈയിനത്തില്‍ അഡെക്കോയ സ്വര്‍ണം നേടിയിരുന്നു. ആയോഗ്യയാക്കപ്പെട്ടത് അനുവിന് നേട്ടമായി. വിലക്ക് വന്നതോടെ മെഡല്‍ തിരിച്ചെടുക്കുകയായിരുന്നു.

മെഡലുകള്‍ എന്ന് വിതരണം ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. 2018ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. 16 സ്വര്‍ണം ഉള്‍പ്പെടെ 70 മെഡലുകളാണ് ഇന്ത്യ നേടിയത്.

click me!