ടോക്യോയില്‍ നാളെ ട്രാക്കുണരുന്നു; മില്‍ഖാ സിംഗിന് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്

Published : Jul 29, 2021, 12:17 PM ISTUpdated : Jul 29, 2021, 12:47 PM IST
ടോക്യോയില്‍ നാളെ ട്രാക്കുണരുന്നു; മില്‍ഖാ സിംഗിന് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്

Synopsis

ഇന്ത്യന്‍ അത്‌രfലറ്റിക്‌സ് സംഘത്തിന് ആശംസകള്‍ നേരുന്ന 'പറക്കാം, പറക്കും സിംഗിനായി' എന്ന പരിപാടി വൈകീട്ട് 5.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.  

തിരുവനന്തപുരം: ടോക്യോയില്‍ നാളെ ട്രാക്കുണരാനിരിക്കെ മില്‍ഖാ സിംഗിന് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യന്‍ അത്‌രfലറ്റിക്‌സ് സംഘത്തിന് ആശംസകള്‍ നേരുന്ന 'പറക്കാം, പറക്കും സിംഗിനായി' എന്ന പരിപാടി വൈകീട്ട് 5.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം. 1960ലെ റോം ഒളിംപിക്‌സില്‍ മെഡലിന് അരികിലെത്തിയ പറക്കും സിംഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ ടോക്കിയോയില്‍ 28 പേര്‍. 

ഒളിംപിക് ട്രാക്കിലെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തുടക്കമിട്ട ഇതിഹാസത്തിന് ആദരം അറിയിക്കാനും ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് ആശംസകള്‍ നേരുന്നതിനുമായി ഒരു സായാഹ്നം. പ്രത്യേക പരിപാടിയില്‍ മില്‍ഖാ സിംഗിന്റെ മകനും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ഫ് താരവുമായ ജീവ് മില്‍ഖാ സിംഗ്, ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്, ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ അതിഥികളാകും.

ടോക്യോയിലെ ഇന്ത്യന്‍ അത്‌ല്റ്റിക്‌സ് സംഘത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ പങ്കെടുക്കും. മില്‍ഖയെ ഒളിംപിക് ട്രാക്ക് അവസാനം കണ്ടത് ടോക്യോയിലാണ്. അതേ ടോക്കിയോയില്‍ മില്‍ഖയുടെ സ്വപ്നം സഫലമാകാന്‍ ഈ ഒത്തുചേരല്‍ പ്രചോദനമാകട്ടെ.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി