ആറാം ഒളിംപി‌ക്‌സ്, വെള്ളി സ്വര്‍ണമാക്കണം; ടോക്കിയോയില്‍ നിശ്ചയദാർഢ്യത്തിന്‍റെ മറുപേരായി മെലിന

By Web TeamFirst Published Jul 29, 2021, 11:40 AM IST
Highlights

ടോക്കിയോയിലും ഫ്രാൻസിന്‍റെ സ്വർണ പ്രതീക്ഷയാണ് താരം. 2000ൽ സിഡ്നിയിൽ തുടങ്ങിയതാണ് മെലിനയുടെ പോരാട്ടം.

ടോക്കിയോ: ഒളിംപിക് സ്വർണ മെഡലെന്ന സ്വപ്‌നം വിടാതെ പിന്തുടരുന്ന നിശ്ചയദാർഢ്യത്തിന്‍റെ മറുപേരാണ് മെലിന റോബർട്ട് മിഷോൺ. ഫ്രാൻസിന്‍റെ ഡിസ‌്‌കസ് ത്രോ താരത്തിന്‍റെ ആറാമത്തെ ഒളിംപിക്‌സാണ് ടോക്കിയോയിലേത്.

ഡിസ്‌കസ് ത്രോയിൽ ഫ്രാൻസിന്‍റെ മുഖമാണ് 42കാരിയായ മെലിന റോബർട്ട് മിഷോൺ. ചരിത്രത്തിലാദ്യമായി ഡിസ്‌കസ് ത്രോയിൽ രാജ്യത്തിന് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ സമ്മാനിച്ച അത്‍ലറ്റ്. ടോക്കിയോയിലും ഫ്രാൻസിന്‍റെ സ്വർണ പ്രതീക്ഷയാണ് താരം. 2000ൽ സിഡ്നിയിൽ തുടങ്ങിയതാണ് മെലിനയുടെ പോരാട്ടം. അന്ന് 29-ാം സ്ഥാനം കൊണ്ട് മടങ്ങി. 2004ൽ ഏതൻസിൽ രണ്ടാംശ്രമത്തില്‍ ഒരു സ്ഥാനം പിന്നോട്ടുപോയി. ബീജിങ്ങിലെത്തിയപ്പോൾ എട്ടാമത് ഫിനിഷ് ചെയ്‌തു.

അമ്മയായിക്കഴിഞ്ഞും സ്വപ്‌നം കൈവിടാതെ നാലാം ഒളിംപിക്‌സിനായി ലണ്ടനിലും മെലിനയെത്തി. മെഡലിന് തൊട്ടരികെ അഞ്ചാം സ്ഥാനത്തെത്തി. റിയോയിൽ ചരിത്രമുഹൂർത്തമായിരുന്നു മെലിനയ്‌ക്ക്. ഫ്രാൻസിന്‍റെ ദേശീയ റെക്കോർഡ് തിരുത്തി വെള്ളിത്തിളക്കം സ്വന്തമാക്കി.

ഇക്കുറി ടോക്കിയോയില്‍ മെലിന കളത്തിലിങ്ങുമ്പോള്‍ സവിശേഷതകള്‍ ഏറെയാണ്. താന്‍ കരിയര്‍ തുടങ്ങുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത താരങ്ങളോടാണ് ടോക്കിയോയിൽ മെലിന കൊമ്പുകോർക്കുക. റിയോയിലെ വെള്ളി സ്വർണമാക്കണം എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ഈ 42കാരിക്ക് ഇപ്പോഴുള്ളത്. 

ആദ്യം തുഴയെറിഞ്ഞത് ദുരിതകയങ്ങളില്‍; കനോയിങ്ങിലെ സ്വര്‍ണം റിക്കാര്‍ഡയ്ക്ക് വെറും മെഡലല്ല

താലിബാനെ പേടിച്ച് പലായനം, എത്തിനില്‍ക്കുന്നത് ഒളിംപിക്‌സില്‍; ലോകത്തെ പ്രചോദിപ്പിച്ച് സൈക്ലിംഗ് താരം മസൂമ

ആരാണീ കുഞ്ഞു മീരാബായി ചനു; അനുകരണ വീഡിയോയിലെ മൂന്ന് വയസുകാരി ഇവിടുണ്ട്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!