അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിങ് സിറ്റി ലീഗ് 24ന്, ഓപ്പണ്‍ എന്‍ട്രി മത്സരത്തില്‍ താല്‍പര്യമുള്ള കായികതാരങ്ങള്‍ക്ക് പങ്കെടുക്കാം

Published : Aug 19, 2025, 09:00 PM IST
Is cycling harmful for everyone

Synopsis

സീനിയര്‍ വിഭാഗത്തില്‍ 20 കിലോമീറ്ററും ജൂനിയര്‍ വിഭാഗത്തില്‍ 10 കിലോമീറ്ററും ദൈര്‍ഘ്യമുള്ള സൈക്ലിങ്ങ് മത്സരമാണ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരള സൈക്ലിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അസ്മിത ഖേലോ ഇന്ത്യ വനിത സൈക്ലിങ്ങ് സിറ്റി ലീഗ് 2025 ഓഗസ്റ്റ് 24ന് തിരുവനന്തപുരത്ത് നടക്കും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ 20 കിലോമീറ്ററും ജൂനിയര്‍ വിഭാഗത്തില്‍ 10 കിലോമീറ്ററും ദൈര്‍ഘ്യമുള്ള സൈക്ലിങ്ങ് മത്സരമാണ് സംഘടിപ്പിക്കുന്നത്. സൈക്ലിങ്ങില്‍ താല്‍പര്യമുള്ള ക്ലബ്ബുകള്‍ക്കും അത്‌ലറ്റുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ account.kheloindia.gov.in/#/athlete-signup എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം forms.gle/JQ8yDcCBmW2xaUCn8 എന്ന ലിങ്കില്‍ കയറി ഗൂഗിള്‍ ഫോം പൂരിപ്പിക്കണം

ഓഗസ്റ്റ് 24ന് രാവിലെ ആറ് മണിക്ക് കനകക്കുന്ന് കൊട്ടരത്തിന്റെ മുന്നില്‍ നിന്നാരംഭിക്കുന്ന മത്സരങ്ങള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍ പാല്‍ സിങ് പങ്കെടുക്കും. രാവിലെ എട്ടുമണിയോടെ കനകക്കുന്ന് കൊട്ടാരത്തിനു മുന്നില്‍ത്തന്നെ മത്സരങ്ങള്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍വച്ച് സീനിയിര്‍ വിഭാഗം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി എസ്.അജിതാ ബീഗം ഐപിഎസും ജൂനിയര്‍ വിഭാഗം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി മാനെജിങ് ഡയറക്ടര്‍ ഫൈസല്‍ ഖാനും വിതരണം ചെയ്യും.

കായിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ASMITA (Achieving Sports Milestone by Inspiring Women through Action) ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് വിവിധ കായിക ഇനങ്ങളില്‍ വനിത ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം