ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സില്‍ ഇരട്ട സ്വര്‍ണം; അബ്ദുള്‍ റസാഖിന്റെ നേട്ടം അത്ര ചെറുതല്ല- വീഡിയോ

By Web TeamFirst Published Mar 26, 2019, 3:41 PM IST
Highlights

ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക്‌സ് മീറ്റില്‍ ഇരട്ട സ്വര്‍ണം നേടിയ അബ്ദുള്‍ റസാഖ് പഠിക്കുന്ന സ്‌കൂളില്‍ കായിക പരിശീലനത്തിനുള്ളത് പരിമിതമായ സൗകര്യങ്ങള്‍ മാത്രം. മീറ്റില്‍ പങ്കെടുത്തത് മൂലം പത്താം ക്ലാസ് വിദ്യാര്‍ഥി കൂടിയായ അബ്ദുള്‍ റസാഖിന് എസ്എസ്എല്‍സി പരീക്ഷയുടെ നാലു വിഷയങ്ങളും എഴുതാന്‍ സാധിച്ചില്ല.

പാലക്കാട്: ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക്‌സ് മീറ്റില്‍ ഇരട്ട സ്വര്‍ണം നേടിയ അബ്ദുള്‍ റസാഖ് പഠിക്കുന്ന സ്‌കൂളില്‍ കായിക പരിശീലനത്തിനുള്ളത് പരിമിതമായ സൗകര്യങ്ങള്‍ മാത്രം. മീറ്റില്‍ പങ്കെടുത്തത് മൂലം പത്താം ക്ലാസ് വിദ്യാര്‍ഥി കൂടിയായ അബ്ദുള്‍ റസാഖിന് എസ്എസ്എല്‍സി പരീക്ഷയുടെ നാലു വിഷയങ്ങളും എഴുതാന്‍ സാധിച്ചില്ല.

ഏഷ്യന്‍ യൂത്ത് അത്ലറ്റിക്‌സ് മീറ്റില്‍ പാലക്കാട് മാത്തൂര്‍ സ്വദേശിയായ അബ്ദുള്‍ റസാഖ് നേടിയത് ഇരട്ട സ്വര്‍ണം. 400 മീറ്ററിലും റിലേയിലുമാണ് അബ്ദുള്‍ റസാഖ് സ്വര്‍ണ മെഡല്‍ നേട്ടം കൈവരിച്ചത്. മാത്തൂര്‍ സി എഫ് ഡി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അബ്ദുള്‍ റസാഖ് കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. 

ഏഷ്യന്‍ യൂത്ത് അത്ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ പോയത് കാരണം എസ്എസ്എല്‍സി പരീക്ഷയുടെ നാല് വിഷയങ്ങള്‍ അബ്ദുള്‍ റസാഖിന് എഴുതാന്‍ സാധിച്ചില്ല. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മാത്തൂര്‍ സി എഫ് ഡി സ്‌കൂളിന് സ്വന്തമായി മികച്ച ഒരു ഗ്രൗണ്ട് ഇല്ലാത്തത് കായിക രംഗത്തെ വളര്‍ച്ചക്ക് തടസമാകുന്നു. 

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ 9 കുട്ടികളുമായി എത്തി എട്ടാം സ്ഥാനം നേടുവാന്‍ മാത്തൂര്‍ സ്‌കൂളിന് കഴിഞ്ഞു. പത്താംക്ലാസിന് ശേഷം ഇതേ സ്‌കൂളില്‍ തന്നെ പഠനം തുടരണം എന്ന് ആഗ്രഹിക്കുന്ന അബ്ദുള്‍ റസാഖിന് മികച്ച പരിശീലന സൗകര്യങ്ങള്‍ കൂടി ലഭ്യമാക്കിയാല്‍ വലിയ നേട്ടങ്ങള്‍ ഉറപ്പ്.

click me!