മേഴ്സികുട്ടന്‍ സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡന്‍റാകും

Published : Mar 21, 2019, 11:32 AM IST
മേഴ്സികുട്ടന്‍ സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡന്‍റാകും

Synopsis

സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന മേഴ്സി കുട്ടന്‍, വനിതാ മതിലില്‍ പങ്കാളിയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഒ കെ ബിനീഷ് വൈസ് പ്രസിഡന്‍റാകുമെന്നാണ് സൂചന.

തിരുവനന്തപുരം: ഒളിമ്പ്യന്‍ മേഴ്സികുട്ടന്‍ സംസ്ഥാന സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡന്‍റാകും. കൗൺസില്‍ തലപ്പത്ത് കായികതാരം വേണമെന്ന മന്ത്രി ഇ.പി.ജയരാജന്‍റെ നിലപാട്, സിപിഎം നേതൃത്വം അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ടി പി ദാസന്‍ പ്രസിഡന്‍റായ നിലവിലെ ഭരണസമിതിയിൽ മേഴ്സി കുട്ടന്‍ വൈസ് പ്രസിഡന്‍റാണ്. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന മേഴ്സി കുട്ടന്‍, വനിതാ മതിലില്‍ പങ്കാളിയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഒ കെ ബിനീഷ് വൈസ് പ്രസിഡന്‍റാകുമെന്നാണ് സൂചന.

മദ്യവ്യവസായിയും കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റുമായ സുനില്‍ കുമാര്‍ , ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ഐ എം വിജയന്‍ എന്നിവരടക്കം ഒന്പതുപേര്‍ പുതിയ ഭരണസമിതിയിലെത്തും. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത മാസം ഒന്നിനും ഭരണസമിതി തെരഞ്ഞെടുപ്പ് എട്ടിനും നടക്കും.

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി