എമ്മ മെക്കിയണ്‍, മെഡലുകളുടെ റാണി; മടങ്ങുന്നത് ഏഴ് മെഡലുകളും കഴുത്തിലണിഞ്ഞ്

Published : Aug 02, 2021, 02:34 PM ISTUpdated : Aug 02, 2021, 02:51 PM IST
എമ്മ മെക്കിയണ്‍, മെഡലുകളുടെ റാണി; മടങ്ങുന്നത് ഏഴ് മെഡലുകളും കഴുത്തിലണിഞ്ഞ്

Synopsis

നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ സ്വന്തമാക്കിയത്. ഞായറാഴ്ച 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ മെഡ്‌ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അര്‍ഹയാക്കിയത്. 

ടോക്കിയോ: ഒളിംപിക്‌സില്‍ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മെക്കിയണ്‍. ഒരൊറ്റ ഒളിംപിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ ആദ്യ വനിതാ നീന്തല്‍ താരമായിട്ടായിരിക്കും ഇനി എമ്മ അറിയപ്പെടുന്നത്. നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ സ്വന്തമാക്കിയത്. ഞായറാഴ്ച 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ മെഡ്‌ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അര്‍ഹയാക്കിയത്. 

50 മീറ്റര്‍ സെമിയില്‍ എമ്മ ഒളിംപിക് റെക്കോര്‍ഡും തിരുത്തിക്കുറിച്ചു. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, എന്നിവയിലും താരം സ്വര്‍ണം നേടിയിരുന്നു. 4-100 മീറ്റര്‍ മെഡ്‌ലെ റിലേ, 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ, വനിതകളുടെ 4-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയില്‍ വെങ്കലവും നേടി.

റിയോയിലേതുള്‍പ്പെടെ ആകെ ഒമ്പത് ഒളിംപിക് മെഡലുകളാണ് എമ്മ നേടിയിട്ടുള്ളത്. എമ്മയ്ക്ക് ഇപ്പോഴും ഈ മെഡല്‍നേട്ടം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും എമ്മ പറയുന്നു. 1952 ലെ ഹെല്‍സിങ്കി ഗെയിംസില്‍ സോവിയറ്റ് ജിംനാസ്റ്റ് താരം മരിയയാണ് നേരത്തെ ഒരേ ഒളിംപിക്‌സില്‍ ഏഴു മെഡലുകള്‍ നേടിയിട്ടുള്ള ആദ്യതാരം.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു