രക്ഷയില്ല; അസര്‍ബൈജാന്‍ ഗ്രാന്‍ഡ് പ്രിയും മാറ്റിവച്ചു

By Web TeamFirst Published Mar 24, 2020, 6:23 PM IST
Highlights

മെല്‍ബണ്‍ ഗ്രാന്‍ഡ് പ്രിയോടെ ആയിരുന്നു സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. മെല്‍ബണ് പിന്നാലെ മറ്റു ഗ്രാന്‍ഡ് പ്രികളും മാറ്റിവച്ചു. ജൂണ്‍ പതിനാലിന് നടക്കേണ്ട കാനഡ ഗ്രാന്‍ഡ് പ്രിയോടെ സീസണ്‍ തുടങ്ങാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സംഘാടകര്‍.

ബാകു: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഫോര്‍മുല വണ്ണിലെ അസര്‍ബൈജാന്‍ ഗ്രാന്‍ഡ് പ്രി മാറ്റിവച്ചു. ഇതോടെ സീസണിലെ ആദ്യ എട്ട് മത്സരങ്ങളും നീട്ടിവച്ചു. ജൂണിലാണ് അസര്‍ബൈജാന്‍ ഗ്രാന്‍ഡ് പ്രി നടക്കേണ്ടിയിരുന്നത്. മെല്‍ബണ്‍ ഗ്രാന്‍ഡ് പ്രിയോടെ ആയിരുന്നു സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. മെല്‍ബണ് പിന്നാലെ മറ്റു ഗ്രാന്‍ഡ് പ്രികളും മാറ്റിവച്ചു. ജൂണ്‍ പതിനാലിന് നടക്കേണ്ട കാനഡ ഗ്രാന്‍ഡ് പ്രിയോടെ സീസണ്‍ തുടങ്ങാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സംഘാടകര്‍.

മെയ് 24നാണ് മൊണാകോ ഗ്രാന്‍ഡ് പ്രി നടക്കേണ്ടിയിരുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ അനുകൂലമല്ലാത്തതിനാല്‍ മത്സരം റദ്ദാക്കുകയായിരുന്നു. 1955ല്‍ തുടങ്ങിയ മൊണാക്കോ ഗ്രാന്റ് പ്രി ചരിത്രത്തില്‍ ആദ്യമായാണ് ഉപേക്ഷിക്കുന്നത്. മറ്റൊരു ദിവസത്തേക്ക് മാറ്റുക സാധ്യമല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഡച്ച്, സ്പാനിഷ് ഗ്രാന്‍ഡ് പ്രികള്‍ക്കൊപ്പം ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയും നീട്ടിവെച്ചിരുന്നു. 

കാഴ്ചക്കാരില്ലാതെ ബഹറൈന്‍ ഗ്രാന്‍ഡ് പ്രീ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഈ മാസം 19 മുതല്‍ 22 വരെയാണ് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്റ് പ്രി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫോര്‍മുല വണ്‍ സീസണ് തുടക്കമിടുന്ന മാര്‍ച്ച് 15ലെ മെല്‍ബണ്‍ഗ്രാന്‍പ്രീയും മാറ്റിവച്ചിട്ടുണ്ട്.

click me!