അസിസ് മെമ്മോറിയൽ സംസ്ഥാന അന്ധ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; കാസർഗോഡ് റെയിൻബോ സ്റ്റാർ ജേതാക്കൾ

Published : Mar 01, 2020, 11:10 PM IST
അസിസ് മെമ്മോറിയൽ സംസ്ഥാന അന്ധ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; കാസർഗോഡ് റെയിൻബോ സ്റ്റാർ ജേതാക്കൾ

Synopsis

പാലക്കാട് തണ്ടേഴ്സ് ടിമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റെയിൻബോ സ്റ്റാർ ജേതാക്കളായത്. വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വികെ തങ്കച്ചൻ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

കോഴിക്കോട്: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് കേരളയുടേയും കാലിക്കറ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഹാന്റി ക്യാപ്പട് പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും ആഭിമുഖ്യത്തിൽ നടത്തിയ 18-മത് അസിസ് മെമ്മോറിയൽ സംസ്ഥാന അന്ധ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് റെയിൻബോ സ്റ്റാർ ചാമ്പ്യന്മാരായി. കാലിക്കറ്റ് ഹാൻഡി ക്യാപ്പ്ട് സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു മത്സരം.

പാലക്കാട് തണ്ടേഴ്സ് ടിമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റെയിൻബോ സ്റ്റാർ ജേതാക്കളായത്. വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വികെ തങ്കച്ചൻ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫുട് വോളി ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി എകെ മുഹമ്മദ് അഷറഫ് പരിപാടിയില്‍ മുഖ്യാഥിതിയായി എത്തി.

ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് കേരള മെമ്പർ സവാദ് കെപി അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കാലിക്കറ്റ് അന്ധ വിദ്യാലയ പൂർവ്വ വിദ്യാർത്ഥിയുമായ മണികണ്ടൻ ജി ഷിബു രാജ്, ജൈസൺ തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി അബ്ദുൾ റഹിമാൻ സ്വാഗതവും രാജേഷ് പിആർ നന്ദിയും പറഞ്ഞു.

 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി