കോവിഡ് 19 ആശങ്ക കായികലോകത്തും; അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റും മാറ്റിവെച്ചു

Published : Mar 02, 2020, 02:50 PM IST
കോവിഡ് 19 ആശങ്ക കായികലോകത്തും; അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റും മാറ്റിവെച്ചു

Synopsis

കൊവിഡ് 19 ആശങ്ക കായികലോകത്തെയും ബാധിക്കുന്നു. വൈറസ് വ്യാപിക്കുമെന്ന ഭീതിയെ തുടര്‍ന്ന് അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു.  

ക്വാലലംപൂര്‍: കൊവിഡ് 19 ആശങ്ക കായികലോകത്തെയും ബാധിക്കുന്നു. വൈറസ് വ്യാപിക്കുമെന്ന ഭീതിയെ തുടര്‍ന്ന് അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. മലേഷ്യയില്‍ ഏപ്രിലില്‍ ആണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. സെപ്റ്റംബറിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിയത്.

നേരത്തെ ജപ്പാനില്‍ നടക്കേണ്ട ഏഷ്യന്‍ റേസ് വോക്കിംഗ് ചാംപ്യന്‍ഷിപ്പും മോട്ടോര്‍ സൈക്ലിംഗ് സീസണിലെ ഖത്തര്‍ വേദിയായ ഉദ്ഘാടന മത്സരവും റദ്ദാക്കിയിരുന്നു. ഈ മാസം 15ന് നോമി സിറ്റിയില്‍ തുടങ്ങേണ്ട, 20 കിലോമീറ്റര്‍ റേസ് വോക്കിംഗ് ചാംപ്യന്‍ഷിപ്പാണ് റദ്ദാക്കിയത്. ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിന് പിന്നാലെ റദ്ദാക്കുന്ന രണ്ടാമത്തെ പ്രധാന ചാംപ്യന്‍ഷിപ്പാണിത്.

പതിമൂന്നംഗ ടീമിനെ മത്സരങ്ങള്‍ക്കായി ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ജപ്പാനിലെ നഗരമായ ടോക്കിയോയില്‍ ആണ് ജൂലൈയില്‍ ഒളിംപിക്‌സ് നടക്കേണ്ടത്. ഇറ്റലിയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഖത്തറില്‍ നടക്കേണ്ട മോട്ടോ ജി പി മത്സരം റദ്ദാക്കിയത്.

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി