ബജ്‌റംഗ് പൂനിയക്കും രവികുമാര്‍ ദഹിയക്കും ടോക്യോ ഒളിംപിക്‌സിന് യോഗ്യത

Published : Sep 19, 2019, 06:54 PM IST
ബജ്‌റംഗ് പൂനിയക്കും രവികുമാര്‍ ദഹിയക്കും ടോക്യോ ഒളിംപിക്‌സിന് യോഗ്യത

Synopsis

എന്നാല്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും സെമിയിൽ തോറ്റു

ദില്ലി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നിരാശയുടെ ദിനം. 65 കിലോ വിഭാഗത്തില്‍ ടോപ് സീഡും ഉറച്ച സുവര്‍ണപ്രതീക്ഷയുമായിരുന്ന ബജ്‌റംഗ് പൂനിയ സെമിഫൈനലില്‍ തോറ്റു. കസഖ് താരമാണ് പൂനിയയെ തോൽപ്പിച്ചത്. 57 കിലോ വിഭാഗത്തില്‍ രവികുമാര്‍ ദഹിയയും സെമിയിൽ തോറ്റു. ഇരുവര്‍ക്കും വെങ്കലമെഡലിന് സാധ്യതയുണ്ട്. നാളെയാണ് വെങ്കലമെഡൽ പോരാട്ടം. 

തോറ്റെങ്കിലും ഇരുവര്‍ക്കും അടുത്ത വര്‍ഷത്തെ ടോക്യോ ഒളിംപിക്സിന് ക്വാട്ട ഉറപ്പിക്കാനായി. അതേസമയം വനിതാ വിഭാഗത്തില്‍ ഒളിംപിക് മെഡൽ ജേതാവായ സാക്ഷി മാലിക്കും ദിവ്യ കക്രാനും ആദ്യ റൗണ്ടിലേ പുറത്തായി. 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്