ചൈന ഓപ്പൺ: ലോക ജേതാവിന്‍റെ കുതിപ്പ് തുടര്‍ന്ന് സിന്ധു രണ്ടാം റൗണ്ടില്‍

Published : Sep 18, 2019, 05:48 PM ISTUpdated : Sep 18, 2019, 06:21 PM IST
ചൈന ഓപ്പൺ: ലോക ജേതാവിന്‍റെ കുതിപ്പ് തുടര്‍ന്ന് സിന്ധു രണ്ടാം റൗണ്ടില്‍

Synopsis

മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ ആണ് സിന്ധു തോൽപ്പിച്ചത്

ചൈന ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിൽ. മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ ആണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ: 21-18, 21-12.
 
ഇന്ത്യൻ താരം സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു .തായ്‍ലൻഡിന്‍റെ ഓങ്ബാം റുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്. സ്‌കോര്‍: 21-10, 21-17. തുടർച്ചയായി രണ്ടാം തവണയാണ് തായ്‍ലന്റ് താരത്തോട് സൈന പരാജയപ്പെടുന്നത്. 

മിക്‌സഡ് ഡബിൾസിൽ സാത്വിക് സായ് രാജ്, അശ്വനി പൊന്നപ്പ സഖ്യം ഇന്തോനേഷ്യൻ ജോഡിയെ തോൽപ്പിച്ചു. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു