പരിക്കേറ്റ ബോക്സിംഗ് താരം ഹ്യൂഗോ സാന്‍റിലന്‍ അന്തരിച്ചു

Published : Jul 27, 2019, 07:43 PM ISTUpdated : Jul 27, 2019, 07:45 PM IST
പരിക്കേറ്റ ബോക്സിംഗ് താരം ഹ്യൂഗോ സാന്‍റിലന്‍ അന്തരിച്ചു

Synopsis

മത്സരത്തിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു

ബ്യൂണസ് ഐറിസ്: മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്‍റീനയുടെ ബോക്സിംഗ് താരം ഹ്യൂഗോ സാന്‍റിലന്‍ അന്തരിച്ചു. ബ്യൂണസ് ഐറിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉറുഗ്വേ താരം എഡ്വേഡോ അബ്രിയോയുമായുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. 

മത്സരത്തിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

PREV
click me!

Recommended Stories

റോം ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെ; ജാവലിന്‍ ത്രോയില്‍ 92.62 മീറ്റര്‍ ദൂരത്തോടെ സ്വര്‍ണം
മാഗ്നസ് കാൾസന് വീണ്ടും പ്രഗ്നാനനന്ദയുടെ ചെക്ക് മേറ്റ്, നോർവേ ചെസ്സിൽ ചരിത്രവിജയവുമായി ഇന്ത്യൻ വിസ്മയം