ഒകുഹാരയോട് മാസ്‌മരിക പകരംവീട്ടല്‍; സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം

Published : Aug 25, 2019, 06:08 PM ISTUpdated : Aug 25, 2019, 06:19 PM IST
ഒകുഹാരയോട് മാസ്‌മരിക പകരംവീട്ടല്‍; സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം

Synopsis

രണ്ട് വര്‍ഷം മുന്‍പ് ഒകുഹാരയോട് ഫൈനലില്‍ കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ത്ത് പി വി സിന്ധുവിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കിരീടം 

ബേസല്‍: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയോട് പകരംവീട്ടി പി വി സിന്ധുവിന് കന്നി കിരീടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണിത്. 

മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായാണ് തോല്‍പിച്ചത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍  ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു. 

ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയത്. സ്‌കോര്‍: 21-7, 21-7.

PREV
click me!

Recommended Stories

കാര്‍ഗില്‍ വിജയ് ദിനത്തില്‍ പാകിസ്ഥാന്‍ താരത്തെ ഇടിച്ചിട്ട് ജദുമണി സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ക്വാര്‍ട്ടറിലേക്ക്
ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ കായികതാരങ്ങൾ, പൂഴ്ത്തി വച്ച ലക്ഷങ്ങൾ വിലയുള്ള മത്സര ഉപകരണങ്ങൾ ഒടുവിൽ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ