PV Sindhu : ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സ്; രണ്ടാം കിരീടം തേടി പി വി സിന്ധു; ഫൈനല്‍ ഇന്ന്

By Web TeamFirst Published Dec 5, 2021, 9:49 AM IST
Highlights

സീസണിലെ എട്ട് മികച്ച താരങ്ങൾ മാത്രം മത്സരിക്കുന്ന ലോക ടൂര്‍ ഫൈനല്‍സില്‍ മൂന്നാംതവണയാണ് സിന്ധു ഫൈനലിന് യോഗ്യത നേടുന്നത്

ബാലി: ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സില്‍ (BWF World Tour Finals) കിരീടം തേടി ഇന്ത്യയുടെ പി വി സിന്ധു (PV Sindhu) ഇന്നിറങ്ങും. ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആന്‍ സി യംഗ് (An Se-young) ആണ് എതിരാളി. ലോക റാങ്കിംഗില്‍ ആന്‍ ആറാമതും സിന്ധു ഏഴാം സ്ഥാനത്തുമാണ്. ഇരുവരും തമ്മിലുളള മൂന്നാമത്തെ മത്സരമാണിത്. ഇതിന് മുന്‍പുള്ള രണ്ട് മത്സരങ്ങളിലും സിന്ധുവിനെ ആന്‍ തോൽപ്പിച്ചിരുന്നു.

ഇക്കുറി സെമിയിൽ ജപ്പാന്‍റെ അകാനി യാമാഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ  ജയം. സ്കോര്‍  21-15, 15-21, 21-19.

സീസണിലെ എട്ട് മികച്ച താരങ്ങൾ മാത്രം മത്സരിക്കുന്ന ലോക ടൂര്‍ ഫൈനല്‍സില്‍ മൂന്നാം തവണയാണ് സിന്ധു ഫൈനലിന് യോഗ്യത നേടുന്നത്. 2017ലെ ഫൈനലില്‍ തോറ്റ സിന്ധു 2018ൽ കിരീടം നേടിയിരുന്നു. ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. 

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശേഷം മികച്ച ഫോമിലായിരുന്നു സിന്ധു. അതിന് ശേഷം നടന്ന ഫ്രഞ്ച് ഓപ്പണിലും ഇന്‍ഡോനേഷ്യ മാസ്റ്റേഴ്‌സിലും ഇന്‍ഡോനേഷ്യ ഓപ്പണിലും സെമിയിലെത്തിയിരുന്നു. മാര്‍ച്ചില്‍ നടന്ന സ്വിസ് ഓപ്പണിലെ റണ്ണേഴ്‌സ് അപ്പുമാണ് ലോക റാങ്കിംഗില്‍ ഏഴാം റാങ്കുകാരിയായ സിന്ധു.

Neeraj Chopra : ഇഷ്ടഭക്ഷണം വെജിറ്റബിള്‍ ബിരിയാണി, വിദ്യാര്‍ഥികളുമായി സംവദിച്ച് നീരജ് ചോപ്ര

click me!