PV Sindhu : ലോക ബാഡ്മിന്‍റൺ ടൂര്‍ ഫൈനല്‍സ്; പി വി സിന്ധു ഫൈനലില്‍

Published : Dec 04, 2021, 06:44 PM IST
PV Sindhu : ലോക  ബാഡ്മിന്‍റൺ ടൂര്‍ ഫൈനല്‍സ്; പി വി സിന്ധു ഫൈനലില്‍

Synopsis

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍  ദക്ഷിണകൊറിയയുടെ ആന്‍  സി യംഗിനെ  സിന്ധു നേരിടും. സീസണിലെ 8 മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ മൂന്നാം തവണയാണ്  സിന്ധു  ഫൈനലില്‍   കടക്കുന്നത്.

ബാലി: ലോക  ബാഡ്മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ(BWF World Tour Finals) ഇന്ത്യയുടെ പി.വി.സിന്ധു(PV Sindhu) ഫൈനലിൽ  കടന്നു. സെമിയിൽ  ജപ്പാന്‍റെ അകാനി യാമാഗുച്ചിയെ(Akane Yamaguchi )സിന്ധു തോൽപ്പിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട്ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ  ജയം.സ്കോര്‍  21-15, 15-21, 21-19.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍  ദക്ഷിണകൊറിയയുടെ ആന്‍  സി യംഗിനെ  സിന്ധു നേരിടും. സീസണിലെ 8 മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ മൂന്നാം തവണയാണ്  സിന്ധു  ഫൈനലില്‍   കടക്കുന്നത്. 2018ലെ ചാംപ്യനായ  സിന്ധു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു.

ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടിയശേഷം മികച്ച ഫോമിലായിരുന്നു സിന്ധു. അതിനുശേഷ നടന്ന ഫ്രഞ്ച് ഓപ്പണിലും ഇന്‍ഡോനേഷ്യ മാസ്റ്റേഴ്സിലും ഇന്‍ഡോനേഷ്യ ഓപ്പണിലും സെമിയിലെത്തിയിരുന്നു. മാര്‍ച്ചില്‍ നടന്ന സ്വിസ് ഓപ്പണിലെ റണ്ണേഴ്സ് അപ്പുമാണ് ലോക റാങ്കിംഗില്‍ ഏഴാം റാങ്കുകാരിയായ സിന്ധു.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി