പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത്‌ മുഖ്യമന്ത്രി, ചടങ്ങില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി

Published : Oct 26, 2026, 08:26 AM IST
VD SATHEESAN AND PT USHA ATTENDING GAMES CEREMONY

Synopsis

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉദ്‌ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷയെ അപമാനിച്ചതായി വിമര്‍ശനം. മുന്‍നിശ്ചയിച്ചതില്‍ നിന്ന്‌ വിഭിന്നമായി പി ടി ഉഷയ്‌ക്ക്‌ പകരം മുഖ്യമന്ത്രിയാണ്‌ ദീപം തെളിച്ചത്‌.

കോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉദ്‌ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷയെ അപമാനിച്ചതായി വിമര്‍ശനം. മുന്‍നിശ്ചയിച്ചതില്‍ നിന്ന്‌ വിഭിന്നമായി പി ടി ഉഷയ്‌ക്ക്‌ പകരം മുഖ്യമന്ത്രിയാണ്‌ ദീപം തെളിച്ചത്‌. ഇതില്‍ ഉഷയുടെ ഓഫീസ്‌ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. അതേസമയം, വിഷയത്തോട്‌ നേരിട്ട്‌ പ്രതികരിച്ചിട്ടില്ല. സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ കൂടിയായ പി ടി ഉഷയെ ഗെയിംസ്‌ ദീപം തെളിക്കുന്നതിന്‌ വേണ്ടിയാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്‌ ക്ഷണിച്ചിരുന്നത്‌. ജബല്‍പൂരിലായിരുന്ന ഉഷ ഇതിനു വേണ്ടി മാത്രമാണ്‌ കോഴിക്കോട്ടെത്തിയത്‌. സെനഗലില്‍ നടക്കുന്ന യൂത്ത്‌ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ഉഷ ഇന്ന്‌ യാത്ര തിരിക്കുകയും ചെയ്യും.

ദീപം തെളിക്കുന്ന ചടങ്ങ്‌ നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി നേരെ ദീപശിഖയുടെ അടുത്തേക്ക്‌ കയറി നിന്നു. മുകളില്‍ ദീപിശിഖ പോഡിയത്തിനടുത്ത്‌ നിന്നിരുന്ന ഉഷ ഭിന്നശേഷിക്കാരനായ നീന്തല്‍ താരം ആസിം വെളിമണ്ണയില്‍ നിന്ന്‌ ദീപശിഖ ഏറ്റുവാങ്ങുവാന്‍ താഴേക്കിറങ്ങി. ദീപശിഖ ഏവരെയും ഉയര്‍ത്തിക്കാണിച്ച ശേഷം ദീപം തെളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട്‌ ദീപശിഖ മുഖ്യമന്ത്രിക്ക്‌ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ, പി ടി ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക്‌ കൈമാറി. കണ്ടു നിന്നവരെല്ലാം ഇതൊരു അനുചിത നടപടിയായിട്ടാണ്‌ വിലയിരുത്തിയത്‌. അതേസമയം, പി ടി ഉഷയെ പോലൊരു താരത്തെ അപമാനിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടി്‌ലെന്നും, മുഖ്യമന്ത്രി പെട്ടെന്ന്‌ ഗ്രൗണ്ടിലേക്ക്‌ എത്തിയപ്പോള്‍ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തിയതാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി, കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉടനെന്ന് മുഖ്യമന്ത്രി; കുട്ടികൾക്കായി ഉഷയുടെ അഭ്യർത്ഥന
ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അടിതെറ്റി പി വി സിന്ധു, ലോക ഒന്നാം നമ്പര്‍ താരം അൻ സെ യംഗിനോട് പൊരുതിവീണു