കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കിയില്‍ കാനഡയെ എട്ടു നിലയില്‍ പൊട്ടിച്ച് ഇന്ത്യ

Published : Aug 03, 2022, 09:16 PM ISTUpdated : Aug 03, 2022, 09:17 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കിയില്‍ കാനഡയെ എട്ടു നിലയില്‍ പൊട്ടിച്ച് ഇന്ത്യ

Synopsis

എന്നാൽ ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ​ഗോളാക്കി മാറ്റി ഹർമൻപ്രീത് ഇന്ത്യയുടെ ​ഗോൾ വേട്ടക്ക് തുടക്കമിട്ടു. ഒമ്പതാം മിനിറ്റിൽ അമിത് രോഹിത്ദാസിലൂടെ ഇനത്യ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിൽ ലളിത് ഉപാധ്യായിലൂടെ ലീഡ് ഉയർത്തിയ ഇന്ത്യ ​ഗുർജന്ത് സിങിലൂടെ ലീഡ് നാലാക്കി.  

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ കാനഡയ്ക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യ. പൂൾ ബി പോരാട്ടത്തിൽ‌ എതിരില്ലാത്ത എട്ടു ഗോളിനാണ് ഇന്ത്യ കാനഡയെ മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. ജയത്തോടെ സെമി സ്ഥാനം ഇന്ത്യ ഉറപ്പിക്കുകയും ചെയ്തു.

ഹർമൻപ്രീത് സിം​ഗ്, അക്ഷദീപ് സിം​ഗ്, മൻദീപ് സിം​ഗ്, ​ഗുർജന്ത് സി​ഗ്, അമിത് രോഹിത്ദാസ്, ലളിത് ഉപാധ്യായ എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. കാനഡക്കെതിരെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ രണ്ട് പെനൽറ്റി കോർമറുകൾ നേടിയെടുത്തെങ്കിലും അത് തടുത്തിടുന്നതിൽ കാനഡ വിജയിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ഹോക്കിയില്‍ കാനഡയെ തളച്ച് ഇന്ത്യ സെമിയില്‍

എന്നാൽ ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ​ഗോളാക്കി മാറ്റി ഹർമൻപ്രീത് ഇന്ത്യയുടെ ​ഗോൾ വേട്ടക്ക് തുടക്കമിട്ടു. ഒമ്പതാം മിനിറ്റിൽ അമിത് രോഹിത്ദാസിലൂടെ ഇനത്യ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിൽ ലളിത് ഉപാധ്യായിലൂടെ ലീഡ് ഉയർത്തിയ ഇന്ത്യ ​ഗുർജന്ത് സിങിലൂടെ ലീഡ് നാലാക്കി.

മൂന്നാം ക്വാർട്ടറിലും ആക്രമണം തുടർന്ന ഇന്ത്യ അക്ഷദീപ് സിം​ഗിലൂടെ ലീഡുയർത്തി. കളിയുടെ അവസാന ക്വാർട്ടറിലും നിരന്തരം ആക്രമിച്ച ഇന്ത്യ മൂന്ന് ​ഗോളുകൾ കൂടി നേടി ​ഗോൽ പട്ടിക പൂർത്തിയാക്കി. ഹർമൻപ്രീത് മൻദീപ്, അക്ഷദീപ് എന്നിവരാണ് അവസാന ക്വാർട്ടറിൽ ഇന്ത്യക്കായി കാനഡ പോസ്റ്റിൽ പന്തെത്തിച്ചത്.

പൂൾ ബിയിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യ വെയിൽസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഇം​ഗ്ലണ്ടിനെിരെ 3-0ന്റെ ലീഡെടുത്തശേഷം ഇന്ത്യ 4-4 സമനില വഴങ്ങിയിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി