CWG 2022 : ഹർജീന്ദർ കൗറിന് വെങ്കലം; മെഡല്‍നേട്ടം ഒന്‍പതിലെത്തിച്ച് ഇന്ത്യ

Published : Aug 02, 2022, 10:16 AM ISTUpdated : Aug 02, 2022, 10:21 AM IST
CWG 2022 : ഹർജീന്ദർ കൗറിന് വെങ്കലം; മെഡല്‍നേട്ടം ഒന്‍പതിലെത്തിച്ച് ഇന്ത്യ

Synopsis

സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോയും ഉയർത്തിയാണ് ഹർജീന്ദർ വെങ്കലം സ്വന്തമാക്കിയത്

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ഇന്ത്യക്ക് ഒരു വെങ്കലം കൂടി. ഭാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോ വിഭാഗത്തിൽ ഹർജീന്ദർ കൗറാണ്(Harjinder Kaur) വെങ്കലം നേടിയത്. സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോയും ഉയർത്തിയാണ് ഹർജീന്ദർ വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി. 

ജൂഡോയില്‍ ഇരട്ട മെഡല്‍

കോമൺവെൽത്ത് ഗെയിംസ് ജൂഡോ ഇന്ത്യക്ക് രണ്ട് ഇരട്ടി മധുരമായി. സുശീല ദേവി വെള്ളിയും വിജയകുമാർ യാദവ് വെങ്കലവും നേടി. 48 കിലോ വിഭാഗം ഫൈനലിൽ സുശീല ദക്ഷിണാഫ്രിക്കൻ താരത്തോട് തോറ്റു. ഇത്തവണ ഇന്ത്യയുടെ മൂന്നാം വെള്ളി മെഡലാണിത്. 2014ലെ ഗെയിംസിലും സുശീലദേവി വെള്ളി മെഡൽ നേടിരുന്നു. വിജയ കുമാർ വെങ്കല മെഡൽ മത്സരത്തിൽ സൈപ്രസ് താരം പെട്രോസിനെ തോൽപിച്ചു. 60 കിലോ വിഭാഗത്തിലാണ് വിജയകുമാറിന്‍റെ നേട്ടം. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും സഹിതം 9 മെഡലുമായി പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് ഇന്ത്യ. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മൂന്ന് സ്വര്‍ണവും. 31 സ്വര്‍ണമടക്കം 71 മെഡലുമായി ഓസ്‌ട്രേലിയ തലപ്പത്ത് കുതിപ്പ് തുടരുകയാണ്. 21 സ്വര്‍ണവും ആകെ 54 മെഡലുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 

വനിതാ ഹോക്കിയില്‍ ഇന്നങ്കം 

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനിലയായി ഫലം. ഇരുടീമും നാല് ഗോൾ വീതം നേടി. മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മൻദീപ് സിംഗ് രണ്ട് ഗോൾ നേടി. ലളിത് ഉപാധ്യായ, ഹർമൻപ്രീത് സിംഗ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ഇന്ത്യ മൂന്നാം മത്സരത്തിൽ നാളെ കാനഡയെ നേരിടും. അതേസമയം വനിതാ ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. വൈകിട്ട് ആറകയ്ക്ക് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഘാനയെയും രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് വെയ്ൽസിനെയും തോൽപിച്ചിരുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു; ഭാരോദ്വഹനത്തില്‍ അചിന്തയ്ക്ക് സ്വര്‍ണം

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം