Latest Videos

ഡയമണ്ട് ലീഗിന് ഇന്ന് തുടക്കം, ഇന്ത്യന്‍ പ്രതീക്ഷയായി നീരജ് ചോപ്രയും എല്‍ദോസ് പോളും; മത്സരം കാണാനുള്ള വഴികള്‍

By Web TeamFirst Published May 5, 2023, 4:27 PM IST
Highlights

ഇന്ത്യൻ പ്രതീക്ഷകളുമായി ജാവലിനിൽ ഒളിംപിക് സ്വര്‍ണമെഡൽ ജേതാവ് നീരജ് ചോപ്രയും മത്സരിക്കാനിറങ്ങുന്നുണ്ട്. ഡമയണ്ട് ലീഗ് ചാംപ്യൻ പട്ടം നിലനിര്‍ത്താനാണ് നീരജ് ഇറങ്ങുന്നത്. അതിനപ്പുറം കരിയറിലാധ്യമായി 90 മീറ്റര്‍ താണ്ടുകയെന്നതും നീരജിന്‍റെ പ്രധാന ലക്ഷ്യമാണ്. എന്നാൽ അത്രത എളുപ്പമാകില്ല ദോഹയില്‍ നീരജിന്.

ദോഹ: ലോക അത്‍ലറ്റിക്സിന്റെ പുതിയ സീസണ് തുടക്കമിട്ട് ദോഹ ഡയമണ്ട് ലീഗിന് ഇന്ന് സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ഒളിംപിക് , ലോക ചാംപ്യന്മാരുൾപ്പടെ വമ്പന്‍ താരങ്ങൾക്ക് അടുത്ത വര്‍ഷത്തെ പാരിസ് ഒളിംപിക്സിനായി സ്വയം തേച്ചുമിനിക്കാനുള്ള അവസരമാണ് ഡയമണ്ട് ലീഗ്. വര്‍ഷാവസാന കണക്കെടുപ്പില്‍ പ്രകടനങ്ങളില്‍ ആദ്യ എട്ടില്‍ എത്തുന്ന താരങ്ങളാണ് ഡയമണ്ട് ലീഗില്‍ മത്സരിക്കാനെത്തുന്നത്. വേഗപ്പോരിൽ ആന്ദ്രേ ഡി ഗ്രാസും, ഷെരിക്ക ജാക്സണും ഹൈജംപിൽ ഖത്തറിന്‍റെ മുതാസ് ബര്‍ഷിമും പോൾ വാൾട്ടിൽ കാറ്റി മൂണും മത്സരത്തിനുണ്ട്.

ഇന്ത്യൻ പ്രതീക്ഷകളുമായി ജാവലിനിൽ ഒളിംപിക് സ്വര്‍ണമെഡൽ ജേതാവ് നീരജ് ചോപ്രയും മത്സരിക്കാനിറങ്ങുന്നുണ്ട്. ഡമയണ്ട് ലീഗ് ചാംപ്യൻ പട്ടം നിലനിര്‍ത്താനാണ് നീരജ് ഇറങ്ങുന്നത്. അതിനപ്പുറം കരിയറിലാധ്യമായി 90 മീറ്റര്‍ താണ്ടുകയെന്നതും നീരജിന്‍റെ പ്രധാന ലക്ഷ്യമാണ്. എന്നാൽ അത്രത എളുപ്പമാകില്ല ദോഹയില്‍ നീരജിന്. ലോക ചാംപ്യൻ ആന്‍റേഴ്സണ്‍ പീറ്റേഴ്സണാണ് ദോഹയില്‍ നീരജിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. ഒപ്പം ഒളിംപിക് വെള്ളിമെഡൽ ജേതാവ് ജാക്കുബ് വാദ്‍ലെച്ചുമുണ്ട്. കഴിഞ്ഞ വര്‍ഷം സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗില്‍ ചാമ്പ്യനായി നീരജ് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ സമയം രാത്രി ഖത്തര്‍ സ്പോര്‍ട് ക്ലബ്ബിലാണ് നീരജിന്‍റെ 10.14നാണ് മത്സരം തുടങ്ങുക. സ്പോര്‍സ് 18-1, സ്പോര്‍സ്ട് 18-1എച്ച് ഡി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. ജിയോ സിനിമ ആപ്പിലും മത്സരം തത്സമയം കാണാനാവും.

സമര പന്തലിലെത്തിയ പി ടി ഉഷയെ തടഞ്ഞ് വിമുക്തഭടൻ; മാധ്യമങ്ങളോട് പ്രതികരണമില്ല

കോമണ്‍വെൽത്ത് ഗെയിംസിലെ സ്വര്‍ണമെഡൽ തിളക്കത്തിലാണ് മലയാളി താരം എൽദോസ് പോൾ ട്രിപ്പിൾ ജംപിൽ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഗെയിംസില്‍ ട്രിപ്പിള്‍ ജംപ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്. കോതമംഗലം സ്വദേശിയായി എല്‍ദോസ് ദോഹ ഡയമണ്ട് ലീഗിലെ ഏക മലയാളി സാന്നിധ്യം കൂടിയാണ്. മറ്റൊരു അത്ഭുത പ്രകടനം കൂടി താരത്തിൽ നിന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. ദോഹയില്‍ തുടങ്ങുന്ന ഡയമണ്ട് ലീഗ് സീസണ്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 16,17 തീയതികളില്‍ യുഎസിലെ യൂജീനില്‍ പൂര്‍ത്തിയാവും. ആകെ 14 നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

click me!